അരിക്കൊമ്പന് എന്ന പേരില്‍ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.'റിട്ടേണ്‍ ഓഫ് ദി കിംഗ്' എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അരികൊമ്പന്റെ ജീവിതം സിനിമയാകുന്നുവെന്ന് സംവിധായകന്‍ സാജിദ് യാഹിയ അറിയിച്ചിരുന്നു.
''മലകടത്തീട്ടും മരുന്നുവെടി വെച്ചിട്ടും മനുഷ്യര് മറന്നിട്ടും അവന്‍ തിരിച്ചു വന്നു. അവന്റെ അമ്മയുടെ ഓര്‍മ്മയിലേക്ക്'' എന്ന് കുറിച്ചുകൊണ്ടാണ് അരിക്കൊമ്പന്റെ പോസ്റ്റര്‍ സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്.
ബാഗുഷ ,സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീലങ്കയിലെ സിഗിരിയ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.