Latest News

മലൈക അറോറയുടെ മുന്‍ ഭര്‍ത്താവും നടനുമായിരുന്ന അര്‍ബാസ് ഖാന്‍ വിവാഹിതനായി; വധു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറ ഖാന്‍ 

Malayalilife
 മലൈക അറോറയുടെ മുന്‍ ഭര്‍ത്താവും നടനുമായിരുന്ന അര്‍ബാസ് ഖാന്‍ വിവാഹിതനായി; വധു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറ ഖാന്‍ 

ബോളിവുഡ് താരം മലൈക അറോറയുടെ ഭര്‍ത്താവും നടനുമായിരുന്ന അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയായ താരത്തിന്റെ വിവാഹം സഹോദരി അര്‍പ്പിത ഖാന്റെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു നടന്നത്.

വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നായി എന്നായിരുന്നു അടിക്കുറിപ്പ്. നടന് ആശംസകളുമായി സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.

1998ല്‍ ആയിരുന്നു മലൈകയും അര്‍ബാസും വിവാഹിതരായത്. 19 വര്‍ഷത്തിന് ശേഷം 2017ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. മകനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മകനൊപ്പമുള്ള വിവാഹ ചിത്രവും അര്‍ബാസ് പങ്കുവെച്ചു. 

അതേസമയം നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിനാണ് മലൈക അറോറ. വര്‍ഷങ്ങളായി ലിവിംഗ് റിലേഷനിലായ താരം വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. അതേസമയം, നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അര്‍ബാസ് ഖാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം 'ബിഗ് ബ്രദറി'ലും വേഷമിട്ടിരുന്നു.

Read more topics: # മലൈക അറോറ
arbaaz khan married again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES