Latest News

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ 'ആപ് കയ്‌സേ ഹോ'; റിലീസിംഗ് ഡേറ്റ് പുറത്തുവിട്ട് പോസ്റ്റര്‍; ചിത്രം 28ന് തിയേറ്ററില്‍

Malayalilife
 ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ 'ആപ് കയ്‌സേ ഹോ'; റിലീസിംഗ് ഡേറ്റ് പുറത്തുവിട്ട് പോസ്റ്റര്‍; ചിത്രം 28ന് തിയേറ്ററില്‍

വ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ തിരികഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ആപ് കയ്‌സേ ഹോ'.കോമഡി ആസ്പതമാക്കി ചെയ്തിരിക്കുന്ന ഈ ചിത്രം ഫെബ്രുവരി 28നാണ് തീയേറ്ററുകളിലേക്കും എത്തുന്നത്.

മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ഒരിടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന് ഒപ്പം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.  കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമ നവാഗതനായ വിനയ് ജോസാണ് സംവിധാനം ചെയ്യുന്നത്. ഈ വരുന്ന ഫെബ്രുവരി 28ന് 'ആപ്പ് കൈസേ ഹോ'   തിയേറ്ററുകളില്‍ എത്തും.

അജു വര്‍ഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങിയ നീണ്ട താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം ഡിസൈന്‍ ഷാജി ചാലക്കുടി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ

aap kaise ho movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES