പുതിയ ചിത്രമായ 'ജയിലറി'ന്റെ ചിത്രീകരണത്തിനായി രജനീകാന്ത് കൊച്ചിയിലെത്തി.വന്‍ വരവേല്‍പ്പോടെയാണ് ആരാധകര്‍ നടനെ സ്വീകരിച്ചത്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇതിനിടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമുള്ള ചിത്രം അപര്‍ണ ബാലമുരളി സോഷ്യല്‍മീഡിയ വഴി പങ്ത് വച്ചു. 'ഫാന്‍ ഗേള്‍ മൊമന്റ്. വിത്ത് വണ്‍ ആന്ഡ് ഒണ്‍ലി' എന്നാണ് അപര്‍ണ ചിത്രത്തിനു താഴെ കുറിച്ചത്. താരങ്ങളായ രമേഷ് പിഷാരടി, മാന്യ നായിഡു, അനൂപ് ശങ്കര്‍, ആര്യ ബഡായ്, കൃഷ്ണപ്രഭ എന്നിവര്‍ ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമെന്നാണ് വ്യക്തമാകുന്നത്.
രജനികാന്ത് കൊച്ചിയില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോയും ബുധനാഴ്ച വൈറലായിരുന്നു. നെല്‍സന്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ജെയിലര്‍.' ആക്ഷന്‍ കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ശിവ രാജ്കുമാര്‍, തമന്ന, രമ്യ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. കലാനിധി മാരന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.