Latest News

നിമിഷ സജയന് പിന്നാലെ അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍;91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് ജിഎസ്ടി വിഭാഗത്തിന്റെ കണ്ടെത്തല്‍

Malayalilife
 നിമിഷ സജയന് പിന്നാലെ അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍;91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് ജിഎസ്ടി വിഭാഗത്തിന്റെ കണ്ടെത്തല്‍

നികുതി വെട്ടിപ്പ് കുരുക്കില്‍ നടി അപര്‍ണ ബാലമുരളിയും. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗത്തിന്റെ കണ്ടെത്തല്‍. ഈ രീതിയില്‍ 16,49,695 രൂപ നികുതി വെട്ടിച്ചതായി ജിഎസ്ടി വിഭാഗം കണ്ടെത്തി.

എന്നാല്‍ സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാമെന്ന് അപര്‍ണ്ണ ബാലമുരളി അറിയിച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം അറിയിച്ചു. നടി നിമിഷ സജയന് പിന്നാലെ ആണ് നടി അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍ ഉള്‍പ്പെടുന്നത്.

കഴിഞ്ഞ മാസമാണ് നടി നിമിഷ സജയന് എതിരെയും സമാന ആരോപണം വന്നത്. സന്ദീപ് വാര്യര്‍ ആയിരുന്നു നിമിഷ സജയന് എതിരെ നികുതി വെട്ടിപ്പ് ആരോപണം ഉന്നയിച്ചിരുന്നത്. നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി എന്നായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞത്. 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചു എന്നായിരുന്നു ആരോപണം.

aparna balamurali involved in tax

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES