Latest News

ഷൂട്ടിങ് സെറ്റില്‍ വച്ച് അമലാ പോളിനോട് അനുസിത്താരയുടെ വെളിപ്പെടുത്തല്‍; കാര്യമറിഞ്ഞ് അമ്പരന്ന് അമല

Malayalilife
topbanner
ഷൂട്ടിങ് സെറ്റില്‍ വച്ച് അമലാ പോളിനോട് അനുസിത്താരയുടെ വെളിപ്പെടുത്തല്‍; കാര്യമറിഞ്ഞ് അമ്പരന്ന് അമല

ലയാളത്തിലെ ശ്രദ്ധേയയായ നടിമാരില്‍ രണ്ടുപേരാണ് അമല പോളും അനുസിത്താരയും. സിനിമയില്‍ സ്വന്തം ഇടം നേടാന്‍ രണ്ടു താരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ഏറെ വര്‍ഷമായി അമല പോള്‍ സിനിമയില്‍ എത്തിയിട്ട് അനു സിത്താരയാകട്ടെ ചുരുങ്ങിയ സമയം കൊണ്ട് പേരെടുക്കുകയും ചെയ്തു.
 
അനുസിത്താരയുടെ ഒരു വെളിപ്പെടുത്തല്‍ കേട്ട് അമലപോള്‍ ഞെട്ടിയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അച്ചായന്‍സ് എന്ന സിനിമയില്‍ അനു സിത്താരയും അമല പോളും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വെച്ച് വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്ന അനുവിനോട് കുശലം പറയാന്‍ അമല പോളും തുടങ്ങി. ഇതിനിടയിലാണ് അമല പോളിന്റെ അമ്മയായി താന്‍ അഭിനയിച്ചിട്ടുണ്ടെന്നു അനു സിത്താര വെളിപ്പെടുത്തിയത്. ഇതു കേട്ടതും അമല പോള്‍ ശരിക്കും ഞെട്ടി.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ അമലയുടെ അമ്മയായി അനു സിത്താര അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ചിത്രത്തില്‍ അമലയുടെ അമ്മയായ ലക്ഷ്മി ഗോപാല സ്വാമിയുടെ കൗമാരക്കാലം അവതരിപ്പിച്ചത് അനു സിത്താര ആയിരുന്നു. എന്നാല്‍ ഇക്കാര്യം അമലയ്ക്ക് അറിയില്ലായിരുന്നു. ചിത്രത്തില്‍ അമല പോളിന്റെ അമ്മയായി പ്രത്യക്ഷപ്പെടുന്നത് ലക്ഷ്മി ഗോപാല സ്വാമിയാണ് . എന്നാല്‍ അവരുടെ കൗമാരകാകലം അവതരിപ്പിച്ചത് അനു സിത്താരയാണ്. കഥയില്‍ കൗമാരക്കാലത്ത് പ്രണയബന്ധത്തില്‍ ഉണ്ടാകുന്ന മകളായിട്ടാന് അമല പോളിന്റെ കഥാപാത്രം. കാര്യം തിരിച്ചറിഞ്ഞതോടെ അമലയുടെ ഞെട്ടല്‍ പൊട്ടിച്ചിരിക്കും വഴിമാറി.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും  അമല പോളും  ഒരുമിച്ചഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അച്ഛനെയും അമ്മയെയും അന്വേഷിച്ചെത്തുന്ന ഒരു പെണ്‍കുട്ടിയും അവളുടെ സഹായിയായെത്തുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്.

Read more topics: # anusithar suprises amala paul
anusithar suprises amala paul

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES