നിവിന്‍പോളിയെ സൂപ്പര്‍താരമാക്കിയ പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കപറിച്ച താരമാണ്് അനുപമ പരമേശ്വരന്‍. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മേരി എന്ന കഥാപാത്രമായിട്ടാണ് അനുപമ എത്തിയത്. മലയാളത്തില്‍ നിന്നും തെലുങ്കില്‍ എത്തിയ താരത്തിന് തെലുങ്കില്‍ കൈനിറയെ അവസരങ്ങളാണ്. ഇന്ന് തെലുങ്കിലെ മുന്‍നിര നായികമാരില്‍ ഒരാളായി ചുരുങ്ങിയ കാലം കൊണ്ട് അനുപമ മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആരാധന മൂത്ത് തന്റെ കാറിന്റെ പിന്നാലെ കൂടിയ ആരാധകനോട് അനുപമ പറഞ്ഞ വാക്കുകളാണ് വൈാറലായി മാറുന്നത്.
പ്രേമം എന്ന ചിത്രത്തിലെ മേരിയായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന്റെ നായികയയായും താരം തിളങ്ങി. പ്രേമം മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും എത്തിയപ്പോഴും ആരാധകര്‍ ഇരുകൈനീട്ടിയാണ് താരത്തെ ഏറ്റെടുത്തത്. നാഗചൈതന്യക്കൊപ്പം മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങിയതോടെ തെലുങ്കില്‍ താരത്തിന് നിരവധി അവസരങ്ങളാണ് എത്തിയത്. തെലുങ്കിലെ മുന്‍നിര നടിമാരില്‍ ഒരാളായി താരം ചുരുങ്ങിയ സമയം കൊണ്ട് മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധന മൂത്ത് താരത്തിന്റെ കാറിന്റെ പിന്നാലെ പാഞ്ഞ ആരാധകന് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
ആരാധനാ മൂത്ത് ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകരോട് കൈകൂപ്പി അപേക്ഷിക്കുന്ന അനുപമയുടെ വീഡിയോ ഇപ്പോള്‍ തരംഗമായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഇങ്ങനെ ചെയ്യരുതെന്നും പിന്തുടര്‍ന്നാല്‍ അപകടം പറ്റുമെന്നും ദയവ് ചെയ്ത് ആവര്‍ത്തിക്കരുതെന്നും അനുപമ പറയുന്നു. അനുപമയുടെ ഈ അപേക്ഷ ആരാധകന്‍ തന്നെയാണ് തന്റെ സ്മാര്‍ട്ട് ഫോണ്‍ വഴി പകര്‍ത്തിയതും. അനുപമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. കാറില്‍ സഞ്ചരിക്കുന്ന അനുപമയെ ബൈക്കില്‍ പിന്തുടര്‍ന്ന് രണ്ടു യുവാക്കള്‍ വീഡിയോ പകര്‍ത്തിയത്. തുടര്‍ന്നാണ് കാറിന്റെ ഗ്ലാസ് താഴ്ത്തി അനുപമ അവരെ വിലക്കിയത്. ടിക്ക് ടോക്കിലാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.
പ്രേമത്തിനുശേഷം ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനുപമ മലയാളത്തിലേക്ക് തിരിച്ചുവന്നത്. അതിനിടെ ധനുഷിനൊപ്പം കൊടി എന്ന തമിഴ് ചിത്രത്തില്‍ വേഷമിട്ടു. തമിഴില്‍ സൂപ്പര്‍ഹിറ്റായ രാക്ഷസന്റെ തെലുങ്ക് പതിപ്പ് രാക്ഷസുഡുവാണ് അനുപമയുടെ ഏറ്റവും പുതിയ റിലീസ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അനുപമ. ഷംസു സയ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ സഹസംവിധായികയായും അരങ്ങേറ്റം കുറിക്കുന്നു.