മലയാളത്തിലാണ് തുടക്കമെങ്കിലും മറ്റുഭാഷകളില്‍ സജീവമായ നടിയാണ് അനുപമ പരമേശ്വരന്‍. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ നടി പങ്ക് വച്ച് രസകരമായ ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. കൂട്ടത്തിലുള്ള ആളിന് തലമുടിയില്‍ ഓയില്‍ മസാജ് ചെയ്യുന്നതാണ് വീഡിയോ.
ഇപ്പോള്‍ എന്റെ ഇതര തൊഴില്‍ ..'' എന്ന് ക്യാപ്ഷനുമിട്ടാണ് താരത്തിന്റെ വീഡിയോ. തന്റെ കൂട്ടത്തിലുള്ള ഒരാള്‍ക്ക് തലമുടിയില്‍ ഓയില്‍ മസാജ് ചെയ്യുകയാണ് താരം.
കാര്‍ത്തികേയ 2' എന്ന വന്‍ ഹിറ്റിനു ശേഷം അനുപമ പരമേശ്വരന്റേതായി പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് സംവിധായകന്‍ ഘന്ത സതീഷ് ബാബുവിന്റെ 'ബട്ടര്‍ഫ്‌ലൈ'. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം എത്തിയത്. ഘന്ത സതീഷ് ബാബു തന്നെ
തിരക്കഥയെഴുതുമ്പോള്‍ സംഭാഷണ രചന ദക്ഷിണ്‍ ശ്രീനിവാസാണ്.
പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെയാണ്.