വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ നായികയാണ് അനു സിതാര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ പുതിയ ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ 'മക്കള്‍ സെല്‍വന്‍' വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് അനു സിതാര.
''@actorvijaysethupathi ??...'' എന്ന ക്യാപ്ഷനും നല്‍കിയാണ് അനു ചിത്രം പങ്കിട്ടിരിക്കുന്നത്. വളരെ സന്തോഷത്തോടെ വിജയ് സേതുപതിക്കൊപ്പം നില്‍ക്കുന്ന അനുവിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് വിഷ്ണുവാണ്. ഇവരുടെ ചിത്രമെടുക്കുന്ന വിഷ്ണുവിന്റെ ഫോട്ടോയും കണ്ണാടിയിലൂടെ വ്യക്തമാണ്.
വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം അനുവിന്റെ ചിത്രം കണ്ടതോടെ ഇവര്‍ ഒരുമിച്ചുള്ള ഒരു ചിത്രം ഉടനെ വരട്ടെയെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണ് ആരാധകര്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തില്‍ അനു തിരിച്ചെത്തിയ 'സന്തോഷം' എന്ന സിനിമയ്ക്ക് വലിയ ആവേശമാണ് തിയേറ്ററില്‍ കിട്ടിയത്. അമിത് ചക്കാലക്കല്‍ നായകനായി എത്തുന്ന ഈ ചിത്രത്തിലെ വീഡിയോ ഗാനം പ്രേക്ഷകള്‍ ആവേശത്തോടെ ഏറ്റെടുത്തിരുന്നു.
പൊട്ടാസ് ബോംബിലൂടെ വെള്ളത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനു സിത്താര. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ലഭിച്ചതോടെ ആരാധകരുടെ പ്രിയനായികയായി അനു മാറി. 'രാമന്റെ ഏദന്‍തോട്ടം' എന്ന ഒരറ്റ സിനിമ മാത്രം മതി അനുവിന്റെ കരിയര്‍ ഗ്രാഫില്‍ വന്ന ഉയര്‍ച്ച മനസ്സിലാക്കാന്‍.
മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന യുവതാരമായ അനുവിന്റെ ആദ്യ തമിഴ് സിനിമയായ 'വാനം' അടുത്തിടെയാണ് അനൗണ്‍സ് ചെയ്തത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തമിഴകത്തിന്റെ 'മക്കള്‍ സെല്‍വന്‍' വിജയ് സേതുപതി തന്റെ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരുന്നു