കാവ്യാ മാധവന് ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച ഒരു തനി മലയാളി നായികയാണ് അനു സിതാര എന്നാണ് ആരാധകര്‍ പറയുന്നത്. അനുവിന്റെ അഭിനയം മാത്രമല്ല, നൃത്തവും ആളുകള്‍ക്ക് ഇഷ്ടമാണ്. ഇപ്പോളിതാ വയനാട്ടിലെ ബാണാസുര സാഗറിന് സമീപത്ത് നിന്നുള്ള അനുവിന്റെ ഒരു നൃത്ത വീഡിയോ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.
അനിയത്തിയായ അനു സൊനാരയുടെ പാട്ടിന് ചുവടുവയ്ക്കുകയാണ് അനു സിതാര. യമുനയാട്രിലെ ഈറക്കാറ്റിലെ എന്ന ഗാനമാണ് അനു സൊനാര പാടുന്നത്. വെള്ളത്തില്‍ ഇറങ്ങി നിന്നാണ് അനു സിതാര നൃത്തം ചെയ്യുന്നത്. ഭര്‍ത്താവ് വിഷ്ണു പ്രസാദാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
വയനാട്ടുകാരിയായ അനു സിത്താര കലാമണ്ഡലത്തില്‍ പഠിച്ച്, കലോത്സവ വേദികളിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത’പൊട്ടാസ് ബോംബ്’ ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.