ക്ലൈമാക്‌സില്‍ ആവേശംമൂത്ത് കയ്യില്‍ സ്റ്റിച് ഇട്ടത് ഒര്‍ക്കാതെ കയ്യടിച്ചതാ...ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു; മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട അനുഭവം പങ്ക് വച്ച് ആന്റണി വര്‍ഗീസ്

Malayalilife
ക്ലൈമാക്‌സില്‍ ആവേശംമൂത്ത് കയ്യില്‍ സ്റ്റിച് ഇട്ടത് ഒര്‍ക്കാതെ കയ്യടിച്ചതാ...ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു; മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട അനുഭവം പങ്ക് വച്ച് ആന്റണി വര്‍ഗീസ്

മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം രണ്ടാഴ്ചകൊണ്ടാണ് നൂറു കോടി ക്ലബില്‍ ഇടം പിടിച്ചത്. തമിഴ്നാട്ടിലും ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടികൊണ്ടാണ് മുന്നേറുന്നത്. സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം തെന്നിന്ത്യയില്‍ അംഗീകാരം ലഭിക്കുന്ന ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടന്‍ ആന്റണി വര്‍ഗീസ് പങ്കുവെച്ച ഒരു ഫേസ്ബുക് പോസ്റ്റാണ് ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

ആന്റണി വര്‍ഗീസിന്റെ ഫേസ്ബുക് കുറിപ്പ്

'മഞ്ഞുമ്മല്‍ ബോയ്‌സ് '... കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു... നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യ മൊത്തം ചര്‍ച്ചയാകുന്നത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല... ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പര്‍. ഇനി ട്രിപ്പ് എപ്പോള്‍ പോയാലും ആദ്യം ഓര്‍മ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്‌സില്‍ ആവേശംമൂത്ത് കയ്യില്‍ സ്റ്റിച് ഇട്ടത് ഒര്‍ക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു??... എന്നാലും ഈ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റും 

antony varghese about manjummel boys

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES