കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അന്ന ബെന്‍. പിന്നാലെ ഹെലന്‍ കപ്പേള തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അന്ന ബെന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഹെലന്‍ എന്ന സിനിമയില്‍ ഫ്രീസറില്‍ അകപ്പെട്ടു പോയ പെണ്‍കുട്ടിയുടെ റോള്‍ ഗംഭീരമാക്കിയ അന്ന ബെന്‍ ആ സിനിമ ചെയ്തപ്പോഴുണ്ടായ ശ്രമകരമായ സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ഇരുപത് ദിവസത്തോളം ഫ്രീസറില്‍ ഷൂട്ട് ഉള്ളത് കൊണ്ട് ഒരു ഹിമാലയന്‍ യാത്രയൊക്കെ പോയിട്ടാണ് സിനിമയ്ക്ക് വേണ്ടി തയ്യാറെടുത്തതെന്നു അന്ന ബെന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്ന ബെന്‍ ഹെലന്‍ ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് മനസ്സു തുറന്നത്.
സിനിമയുടെ കഥ കേട്ടപ്പോഴേ മനസ്സിലായി ഫ്രീസറിനുള്ളില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ അത്ര എളുപ്പമായിരിക്കില്ലെന്ന്. ഷൂട്ടിനു മുന്‍പ് മനസ്സിനെ ഒരുക്കാന്‍ ഹിമാലയന്‍ യാത്രയൊക്കെ പോയിരുന്നു. 20 ദിവസത്തോളം ഫ്രീസറിലായിരുന്നു ഷൂട്ട്. ആദ്യത്തെ ദിവസങ്ങളിലൊക്കെ ദേഹം വരണ്ടുപോയി. മസിലുകള്‍ക്ക് അതിശക്തമായ വേദനയാകും.മനസ്സ് മടുത്ത് പോകും. വലിയ ഫ്‌ലാസ്‌ക് നിറയെ നല്ല ചൂട് കാപ്പി കൊണ്ട് വന്നു പുറത്ത് വയ്ക്കും. ഓരോ ഷോട്ട് കഴിയുമ്‌ബോഴും ഓടും അല്‍പ്പം ചൂട് കാപ്പി കുടിക്കാന്‍'.