Latest News

എന്നെ എതിര്‍ക്കുന്നവരില്‍ നിന്നും കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു റെഡ്ഡിറ്റില്‍ വന്ന എഴുത്ത്; ഒരു പെണ്‍കുട്ടി ഒരിക്കലും അത്ര വികൃതമായ ഭാഷയില്‍ തനിക്കുണ്ടായ അനുഭവം എഴുതില്ല; പ്രമുഖ സംവിധായകന്‍ അപമാനിച്ച് വീട്ടില്‍ നിന്നും ഇറിക്കിവിട്ടു; അനീഷ് ജി മേനോന് പങ്ക് വച്ചത്

Malayalilife
 എന്നെ എതിര്‍ക്കുന്നവരില്‍ നിന്നും കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു റെഡ്ഡിറ്റില്‍ വന്ന എഴുത്ത്; ഒരു പെണ്‍കുട്ടി ഒരിക്കലും അത്ര വികൃതമായ ഭാഷയില്‍ തനിക്കുണ്ടായ അനുഭവം എഴുതില്ല; പ്രമുഖ സംവിധായകന്‍ അപമാനിച്ച് വീട്ടില്‍ നിന്നും ഇറിക്കിവിട്ടു; അനീഷ് ജി മേനോന് പങ്ക് വച്ചത്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തന്റെ സിനിമ കരിയര്‍ ആരംഭിച്ച നടനാണ് അനീഷ് മേനോന്‍. ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് അനീഷ് മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാരനാകുന്നത്.സുഡാനി ഫ്രം നൈജീരിയ, കെ. എല്‍.10 പത്ത്, ശേഷം മൈക്കില്‍ ഫാത്തിമ തുടങ്ങിയ സിനിമകളിലെ അനീഷിന്റെ പ്രകടനമെല്ലാം ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോളിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സ്വകാര്യ ജീവിത്തെക്കുറിച്ചും പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.സൗബിന്‍ ഷാഹിര്‍ എന്ന നടന്റെ അഭിനയ ജീവീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. യഥാര്‍ത്ഥത്തില്‍ സക്കരിയ സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ആലോചനകളില്‍ സൗബിന്‍ ഷാഹിര്‍ ആയിരുന്നില്ല നായകന്‍. തന്നെ വെച്ചാണ് സക്കരിയ ആദ്യം സുഡാനി ഫ്രം നൈജീരിയ ആലോചിച്ചതെന്നാണ് നടന്‍ അനീഷ് മേനോന്‍ പറയുന്നത്

100 കോടി, 50 കോടി പടങ്ങളിലൊക്കെ നിരവധി അഭിനയിച്ചിട്ടുണ്ടെങ്കിലും തൃപ്തി വരുന്ന ഒരു കഥാപാത്രം ഇതുവരെ ലഭിച്ചിട്ടില്ല. ലാലേട്ടന്റേയും മമ്മൂട്ടിയുടേയുമൊക്കെ കൂടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവരുടെ പേരിലാണ് നമ്മളും ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴും പല ആളുകളും ദൃശ്യത്തിലെ അളിയന്‍ എന്ന പേരിലാണ് പരിചയപ്പെടുത്തുന്നത്. അത് ആ കഥാപാത്രത്തിന്റെ ഇംപാക്ട് കൂടിയാണ്.

കെ പി എ സിയിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് ഞാന്‍. തിയേറ്റര്‍ മേഖലയില്‍ നിന്ന് വരുന്നത് കൊണ്ട് തന്നെ നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ എപ്പോഴും ആഗ്രഹം ഉണ്ടാകും. ചില ആളുകള്‍ നല്ല വേഷം തന്നിട്ടുണ്ട്. അഡാര്‍ ലൌ, കെഎല്‍ 10, വള്ളീം തെറ്റി, പുള്ളീം തെറ്റി തുടങ്ങിയവയൊക്കെ നല്ല വേഷങ്ങള്‍ ലഭിച്ച ചിത്രങ്ങളാണ്. കുറേ സിനിമകളില്‍ സ്ഥിരം വേഷമായതോടെ ചിലതൊക്കെ ഞാന്‍ വേണ്ട എന്ന് വെച്ചിട്ടുണ്ടെന്നും അഭിമുഖത്തില്‍ അനീഷ് പറയുന്നു.

ആദ്യം എന്നെ സെലക്ട് ചെയ്യുകയും പിന്നീട് വേണ്ട എന്ന് വെക്കുകയും ചെയ്തിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം ഞാനായിരുന്നു ലീഡ് ചെയ്യേണ്ടത്. അത് എന്നെ വേണ്ടാന്ന് വെച്ചതല്ല, സിനിമയുടെ രീതി അറിയാമല്ലോ. എനിക്ക് ഒരു നിര്‍മ്മാതാവിനെ കിട്ടുക എന്ന് പറയുന്നതൊക്കെ ബുദ്ധിമുട്ടാണ്. രാജീവ് രവി സാറിന്റെ അടുത്താണ് സക്കരിയ ആദ്യ സംസാരിക്കുന്നത്. സാറാണ് സമീര്‍ക്കയുടെ അടുത്തേക്കും ഷൈജുക്കയുടേയും അടുത്തേക്ക് എത്തിക്കുന്നത്. അവര്‍ സൗബിന്റെ വളരെ അടുത്ത സുഹൃത്തുക്കളും അദ്ദേഹം ആ സമയത്ത് അങ്ങനെ ഒരു സിനിമ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയവുമായിരുന്നു. അങ്ങനെ സൗബിന്‍ വരികയായിരുന്നു. സിനിമയില്‍ അങ്ങനെ സംഭവിക്കും. നടന്‍ സിദ്ധീക്കയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അതൊക്കെ പതിവാണ് അദ്ദേഹത്തിന് നിരവധി ചിത്രങ്ങള്‍ അങ്ങനെ നഷ്ടമായിട്ടുണ്ടെന്നും പറഞ്ഞു.

സക്കരിയയും മുഹ്‌സിനുമൊക്കെ നമ്മുടെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ സിനിമയില്‍ ഇഷ്ടപ്പെടുന്ന ഒരു വേഷം ചെയ്യാന്‍ പറ്റാതിരുന്നതില്‍ വിഷമം ഉണ്ട്. സുഹൃത്തുക്കള്‍ ആയതിനാല്‍ തന്നെ എനിക്ക് മുഹ്‌സിന്റെ അടുത്ത് പോയിട്ട് അടുത്ത പടത്തില്‍ എന്നെ വിളിക്കണം എന്ന് പറയാന്‍ പറ്റില്ല. കാരണം അങ്ങനത്തെ ഒരു ബന്ധമാണ്. വേറെ ആളുടെ അടുത്ത് പോയി നമുക്ക് ധൈര്യമായി ചോദിക്കാം. ചില ആളുകള്‍ നമ്മളെ കൃത്യമായി അവോയ്ഡ് ചെയ്തിട്ടുണ്ട്. 

മുഴുവന്‍ പുതുമുഖങ്ങള്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഒരു സിനിമ വലിയ ഹിറ്റായി നില്‍ക്കുന്ന സമയാണ്. എനിക്ക് അന്നും ഇന്നും വലിയ ആരാധനയാണ്. ദൃശ്യം ഒക്കെ കഴിഞ്ഞ് ഒരു സ്വീകാര്യതയൊക്കെ ലഭിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ പോകുന്നത്. ആ സംവിധായകന്റെ അസോസിയേറ്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞത് അനുസരിച്ചാണ് എന്റെ യാത്ര. വീട്ടില്‍ എത്തിയപ്പോള്‍ എന്നോട് വളരെ റൂഡായി പെരുമാറി. ആര് പറഞ്ഞിട്ടാണ് വന്നത് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. മോശം വാക്കുകളൊക്കെ ഉപയോഗിച്ചു. അദ്ദേഹം എഴുതുന്ന സമയം വല്ലതുമൊക്കെ ആകും. എങ്കിലും വളറെ റൂഡായിട്ടാണ് എന്നോട് സംസാരിച്ചത്. വളരെ വിഷമത്തോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയതെന്നും അനീഷ് മേനോന്‍ പറയുന്നു.

കെ. എല്‍.10 പത്ത് സിനിമ അനൗണ്‍സ് ചെയുന്ന സമയത്ത് എനിക്കൊരു അനുഭവം ഉണ്ടായി. അന്ന് ആ പരിപാടിയില്‍ ദുല്‍ഖറുണ്ട്, ടൊവിനോയുണ്ട്, ഉണ്ണി മുകുന്ദനുണ്ട് അങ്ങനെ കുറേ പേരുണ്ട്. മുഹ്‌സിന്റെ ആദ്യത്തെ പടമാണ്. അതുകൊണ്ട് തന്നെ അവന്‍ എന്നെയും സ്റ്റേജിലേക്ക് വിളിച്ചിരുന്നു.
ഞാന്‍ സ്റ്റേജില്‍ അഞ്ചാമതായാണ് നില്‍ക്കുന്നത്. വേദിയിലുള്ള എല്ലാവരെയും നല്ല രീതിയില്‍ അദ്ദേഹം അനൗണ്‍സ് ചെയ്തു. ഒരു പ്രമുഖ സംവിധായകനാണ്. എല്ലാവരെയും കുറിച്ച് അദ്ദേഹം നല്ലത് പറയുന്നുണ്ട്.

അജുവിനെ കുറിച്ചൊക്കെ പറയുന്നുണ്ട്. ഞാന്‍ ഇങ്ങനെ സന്തോഷത്തോടെ തയ്യാറെടുക്കുകയാണ് മൈക്ക് കിട്ടാന്‍ വേണ്ടി. അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഗംഭീര സംവിധായകനാണ്.ഞാന്‍ മുഹ്സിനോട് പറയുകയും ചെയ്തു ഇദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുകയെന്നത് ഒരു വലിയ ഭാഗ്യമാണ്. സംവിധാനം ചെയ്യുന്ന സിനിമയല്ലെങ്കിലും വിതരണം ചെയ്യുന്നതാണെങ്കിലും ഒരുപാട് സന്തോഷമുണ്ട്. എന്റെ ഊഴം വന്നെത്തിയപ്പോള്‍ ഞാന്‍ മൈക്ക് വാങ്ങാനായി തയ്യാറായി നില്‍ക്കുമ്പോള്‍ അദ്ദേഹം എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് എല്ലാവരോടുമായിട്ട് പറഞ്ഞു, അപ്പോള്‍ പരിപാടി അവസാനിക്കുകയാണ് എല്ലാവര്‍ക്കും ഫുഡ് കഴിച്ചിട്ട് പോവാമെന്ന്.

ആ ഒരു നിമിഷത്തേക്കാള്‍ എനിക്ക് ഫീല്‍ ചെയ്തത്, ദുല്‍ഖറും ടൊവിയുമൊക്കെ അവിടെ ഇരിക്കുന്നുണ്ട്, അവരുടെ മുഖം എന്റെ ഫേസില്‍ ആയിരുന്നു. അവര്‍ക്ക് മനസിലാവുമല്ലോ. മനുഷ്യന്‍മാരല്ലേ, കലാകാരന്‍മാരല്ലേ. എന്റെ ഫീലിങ്‌സ് അവര്‍ക്ക് മനസിലായി. അതെനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. അപമാനിതനാവുകയെന്നതും നമ്മുടെ ക്യാരക്റ്ററിനെ ഇല്ലാതെയാക്കുന്നതുമെല്ലാം വല്ലാതെ വേദനിപ്പിക്കുന്ന കാര്യമാണ്,അനീഷ് മേനോന്‍ പറയുന്നു.

തനിക്കെതിരെ എത്തിയ ലൈംഗികാരോപണം വ്യാജമാണെന്ന് നടന്‍ പങ്ക് വച്ചു. മോണോആക്ട് പഠിപ്പിക്കാന്‍ എത്തിയ അനീഷ് തന്നോട് അതിക്രമം കാണിച്ചുവെന്ന ഒരു കുറിപ്പാണ് റെഡ്ഡിറ്റില്‍ എത്തിയത്. ഇത് വ്യാജമാണ് എന്നാണ് അനീഷ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് താരത്തിനെതിരെ ഈ ആരോപണം ഉയര്‍ന്നുവന്നത്.

'നെറ്റ്ഫ്ളിക്സിന്റെ വലിയൊരു സീരിസിന്റെ ഭാഗമായിരുന്നു അന്ന് താന്‍. അന്നാണ് ആരോപണം വരുന്നത്. താന്‍ അറിയാത്ത കാര്യമാണിത്. അതോടെ അതില്‍ നിന്നും പിന്മാറേണ്ടി വന്നു. എന്നാല്‍ ആരോപണത്തില്‍ ഒരു വസ്തുതയും ഉണ്ടായിരുന്നില്ല. നൂറ് ശതമാനവും ഉറപ്പു പറയാന്‍ സാധിക്കും. എന്റെ കുടുംബം, പ്രധാനമായും ഭാര്യ, ഭാര്യയുടെ സഹോദരനും അച്ഛനും അമ്മയുമൊക്കെ നല്ല പിന്തുണയായിരുന്നു തന്നിരുന്നത്. സുഹൃത്തുക്കളും കൂടെ നിന്നു. താന്‍ സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയം സംസാരിച്ചിരുന്നു. ഗാസയേയും ലക്ഷദ്വീപിനെയും അനുകൂലിച്ച് എഴുതിയിരുന്നു.

ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് എതിരെയാണെന്ന് തോന്നുന്ന രീതിയിലായിരുന്നു അത്. പക്ഷെ തനിക്ക് പാര്‍ട്ടിയില്ല, ഇടതുപക്ഷ ചിന്താഗതിയുണ്ടന്നേയുള്ളൂ. അത്തരം പോസ്റ്റുകളൊക്കെ ഞാന്‍ പിന്നീട് പിന്‍വലിച്ചിരുന്നു. എന്നെ എതിര്‍ക്കുന്നവരില്‍ നിന്നും കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു റെഡ്ഡിറ്റില്‍ വന്ന എഴുത്ത്. അതിന്റെ പിന്നാലെ പോയിരുന്നു. യാതൊരു തരത്തിലുമുള്ള ബാക്കപ്പുമില്ലാത്തൊരു അക്കൗണ്ടായിരുന്നു. കൂടാതെ അത് എഴുതിയത് ഒരു ആണാണ്. 

ഒരു പെണ്‍കുട്ടി ഒരിക്കലും അത്ര വികൃതമായ ഭാഷയില്‍ തനിക്കുണ്ടായ അനുഭവം എഴുതില്ല. ഇത് തുണ്ട് പുസ്തകത്തിലേത് പോലെയുള്ള വൃത്തികെട്ട ഭാഷയായിരുന്നു. ഒരിക്കലും ഒരു പെണ്‍കുട്ടി അങ്ങനെ എഴുതില്ല. ഡബ്ല്യുസിസിയില്‍ നിന്നും ചിലര്‍ തന്നെ വിളിച്ചിരുന്നു. ഇത് വ്യാജമാണെന്ന് അറിയാം അതിനാല്‍ ഇടപെടുന്നില്ല, പക്ഷെ കേസോ പരാതിയോ ആയി ആരെങ്കിലും വന്നാല്‍ സംസാരിക്കേണ്ടി വരും എന്നും അവര്‍ പറഞ്ഞിരുന്നു' അനീഷ് ജി. മേനോന്‍ പറഞ്ഞു.

anish menon shared his bad experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES