Latest News

ആദ്യ ചിത്രത്തിലെ പാട്ട് സിഡിയില്‍ വരണമെന്നു തന്നെയാണ് ആഗ്രഹിച്ചിരുന്നത്; പാട്ട് എങ്ങനെയോ ഓണ്‍ലൈനില്‍ ലീക്ക് ആയതാണ്; വൈ ദിസ് കൊലവറി റിലീസ് ചെയ്യേണ്ടത് അങ്ങനെയായിരുന്നില്ലെന്ന് അനിരുദ്ധ് രവിചന്ദര്‍ 

Malayalilife
ആദ്യ ചിത്രത്തിലെ പാട്ട് സിഡിയില്‍ വരണമെന്നു തന്നെയാണ് ആഗ്രഹിച്ചിരുന്നത്; പാട്ട് എങ്ങനെയോ ഓണ്‍ലൈനില്‍ ലീക്ക് ആയതാണ്; വൈ ദിസ് കൊലവറി റിലീസ് ചെയ്യേണ്ടത് അങ്ങനെയായിരുന്നില്ലെന്ന് അനിരുദ്ധ് രവിചന്ദര്‍ 

ന്ത്യന്‍ സിനിമയില്‍ ഏറെ തിരക്കുളള സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദര്‍. രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്ത 3 എന്ന സിനിമയിലൂടെയാണ് അദ്ദേഹം തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നല്‍കിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം ആഗോളതലത്തില്‍ വൈറലായിരുന്നു.എന്നാല്‍ വെ ദിസ് കൊലവെറി യൂട്യൂബില്‍ റിലീസ് ചെയ്തതില്‍ അനിരുദ്ധിന് അതൃപ്തി ഉണ്ടായിരുന്നു.

'3' സിനിമയിലെ തന്റെ പാട്ട് ഓണ്‍ലൈനില്‍ ചോര്‍ന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അനിരുദ്ധ്. പാട്ട് സിഡിയിലൂടെ പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ ആദ്യ തീരുമാനം. അതിനുള്ള കാര്യങ്ങള്‍ പുരോഗമിക്കവെ പാട്ട് എങ്ങനെയോ ചോര്‍ന്നു.

അങ്ങനെയാണ് ഓണ്‍ലൈന്‍ റിലീസ് തന്നെ മതിയെന്ന് നിര്‍മാതാക്കള്‍ തീരുമാനിച്ചത്. ആ സമയത്ത് താന്‍ വളരെ അസ്വസ്ഥനായിരുന്നു. ഒരു സംഗീതസംവിധായകന്‍ എന്ന നിലയില്‍ തന്റെ ആദ്യ ചിത്രത്തിലെ പാട്ട് സിഡിയില്‍ വരണമെന്നു തന്നെയാണ് താന്‍ ആഗ്രഹിച്ചിരുന്നത്.പാട്ടിന്റെ സിഡികള്‍ സുഹൃത്തുക്കള്‍ക്കു സമ്മാനമായി നല്‍കണമെന്നും തന്റെ പാട്ട് പ്രിയപ്പെട്ടവരെ കേള്‍പ്പിക്കണമെന്നുമെല്ലാം ആഗ്രഹിച്ചു.അങ്ങനെയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചത്. അന്ന് തനിക്ക് ചെറിയ പ്രായം മാത്രമാണ്.

അന്ന് ഏറെ ദുഃഖിച്ചു. പിന്നീട് ഓണ്‍ലൈനില്‍ റിലീസ് ചെയ്ത പാട്ട് ഹിറ്റായത് കണ്ടപ്പോള്‍ അതിയായ സന്തോഷവും തോന്നി എന്നാണ് അനിരുദ്ധ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, ഷാരൂഖിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ജവാന്‍' ആണ് അനിരുദ്ധിന്റെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്.

anirudh ravichander kolaveri song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES