ശക്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍സിനിമ ലോകത്ത് ശ്രദ്ധ നേടിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്കും പ്രിയങ്കരയായി മാറിയ നടി ഗായികയായി കരിയര്‍ ആരംഭിച്ച് പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. നായിക കഥാപാത്രമായി മാത്രമല്ല സഹതാരമായും നെഗറ്റീവ് റോളുകളിലുമെല്ലാം നമുക്ക് ആന്‍ഡ്രിയയെ കാണാനാകും.ധനുഷ് നായകനായി എത്തിയ വട ചെന്നൈയിലും ശക്തമായ കഥാപാത്രമായി താരം എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ ബെഡ്‌റൂം സീന്‍ അഭിനയിച്ചതില്‍ താന്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തമിഴ് മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം വട ചെന്നൈയിലെ ഇഴുകിചേര്‍ന്നുള്ള രംഗത്തെക്കുറിച്ച് വ്യക്തമാക്കിയത്.
വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ അമീറിനൊപ്പമാണ് ആന്‍ഡ്രിയ കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്. ഈ സിനിമയ്ക്ക് ശേഷം താന്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടു എന്ന് ആന്‍ഡ്രിയ പറയുന്നു. 'ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകന്മാരാണ് എന്നെ സമീപിക്കുന്നത്. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തു. വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള്‍ ചെയ്യില്ല.' ആന്‍ഡ്രിയ വ്യക്തമാക്കി.
സഹതാരവുമായി ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ഇപ്പോള്‍ കാത്തിരിക്കുന്നതെന്നും ആന്‍ഡ്രിയ പറയുന്നു. മികച്ച കഥാപാത്രം ലഭിക്കുകയാണെങ്കില്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്നും ആന്‍ഡ്രിയ സൂചിപ്പിച്ചു.ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്റേഴ്സാണ് ആന്‍ഡ്രിയ ഇപ്പോള്‍ ചെയ്യുന്നത്. വിജയ്ക്ക് പുറമേ വിജയ് സേതുപതി, മാളവിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.