Latest News

ലോകം എനിക്കെതിരെ തിരിഞ്ഞാലും നീയാണ്‌ എന്റെ ജീവിതം; ഗോപീ സുന്ദറിനൊപ്പം മകള്‍ പാപ്പുവിന്റെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്; മകള്‍ക്ക് ആശംസ അറിയിച്ച് ഗായിക പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
 ലോകം എനിക്കെതിരെ തിരിഞ്ഞാലും നീയാണ്‌ എന്റെ ജീവിതം; ഗോപീ സുന്ദറിനൊപ്പം മകള്‍ പാപ്പുവിന്റെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്; മകള്‍ക്ക് ആശംസ അറിയിച്ച് ഗായിക പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികള്‍ ശ്രദ്ധേയമാകുകയാണ്. പാപ്പു എന്നു വിളിപ്പേരുള്ള മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്നൊരു കുറിപ്പും ചിത്രങ്ങളുമാണ് ഗായിക അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. 

കുഞ്ഞു പാപ്പുവിന്റെ ഒരു ചിത്രം പങ്കുവച്ച് അമൃത കുറിച്ചത് ഇങ്ങനെയാണ് 'അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി.., ഞാന്‍ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി..എന്റെ പാപ്പു.. കുഞ്ഞേ... മമ്മിയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്.. എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാന്‍ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാന്‍ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും.. മമ്മി നിന്നെ വളരെയധികം സ്‌നേഹിക്കുന്നു, നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകള്‍ എന്റെ കണ്‍മണി... നീയാണ് എന്റെ ജീവിതം...

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ പാപ്പുവിന് ആശംസകളറിയിച്ചിരിക്കുന്നത്. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി പാപ്പുവിന് ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. 'പാപ്പു ആന്‍ഡ് ഗ്രാന്‍ഡ്മ്മ' എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളൊക്കെ പാപ്പു പങ്കുവയ്ക്കാറുണ്ട്.

ഗോപി സുന്ദറും അമൃതയുടെ സഹോദരി അഭിരാമിയുമൊക്കെ പാപ്പുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. പാപ്പുവും താനും പങ്കാളി ഗോപി സുന്ദറും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും അമൃത പങ്കുവച്ചിട്ടുണ്ട്. ആ ചിത്രത്തോടൊപ്പം 'പാപ്പുക്കുട്ടന് ഞങ്ങടെ പിറന്നാള്‍ പൊന്നുമ്മ' എന്നായിരുന്നു കുറിച്ചിരുന്നത്. പിറന്നാള്‍ ആഘോഷങ്ങളുടെ മറ്റ് ചിത്രങ്ങളും പേജിലുണ്ട്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

amritha suresh POST about pappu birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES