Latest News

താരസംഘടനയുടെ വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ നടന്നത് സൗഹൃദ സംഗമം മാത്രം; മീ ടു വെളിപ്പെടുത്തലുകളുണ്ടായിട്ടില്ല; സെല്‍ രൂപീകരിച്ചത് മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമെന്നും ഭാരവാഹിയായ ഷംനാ കാസീം

Malayalilife
താരസംഘടനയുടെ വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ നടന്നത് സൗഹൃദ സംഗമം മാത്രം; മീ ടു വെളിപ്പെടുത്തലുകളുണ്ടായിട്ടില്ല; സെല്‍ രൂപീകരിച്ചത് മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമെന്നും ഭാരവാഹിയായ ഷംനാ കാസീം

താര സംഘടനയായ അമ്മ രൂപവത്കരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ ഒട്ടേറെ മീ ടു വെളിപ്പെടുത്തലുകള്‍ ഉണ്ടായി എന്ന വാര്‍ത്തകള്‍ തള്ളി ഷംന കാസിം. യോഗത്തില്‍ പങ്കെടുത്തയാളാണ് താനെന്നും അവിടെ നടന്നത് സൗഹൃദ സംഗമം മാത്രമാണെന്നും നടി പറഞ്ഞു.അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്തരത്തിലൊരു സെല്‍ രൂപവത്കരിച്ചത്. പൊന്നമ്മ ബാബു, കെപിഎസി ലളിത എന്നിവരാണ് നേതൃനിരയിലുള്ളത്. ഷംനയെ കൂടാതെ മഞ്ജു പിള്ള, സീനത്ത്, തെസ്‌നി ഖാന്‍, ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരും ആദ്യയോഗത്തില്‍ പങ്കെടുത്തിരുന്നു.


ശനിയാഴ്ച കൊച്ചിയില്‍ നടന്നത് ഒരു സൗഹൃദ സംഗമം മാത്രമാണെന്നും തിരുവനന്തപുരത്ത് എല്ലാം വനിതാ അംഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം നടത്തുമെന്നും ഷംന പറഞ്ഞു. കൊച്ചിയിലെ പ്രാഥമികയോഗത്തില്‍ ആരും തന്നെ മീ ടു വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നില്ലെന്നും ഷംന പറഞ്ഞു.

ഷംനയുടെ വാക്കുകള്‍:

''കെ.പി.എ.സി ലളിതച്ചേച്ചി, കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു എന്നിവരുടെ നേത്യത്വത്തില്‍ നടന്ന ചെറിയൊരു സൗഹൃദ യോഗമായിരുന്നു അത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം യോഗം ചേരാതെ ഇടയ്ക്ക് ഇത്തരത്തില്‍ ഒത്തുചേരണമെന്നും പ്രശനങ്ങള്‍ പറയാന്‍ ഒരു സെല്‍ ഇപ്പോള്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും അറിയിക്കുക മാത്രമാണ് ഇപ്പോള്‍ നടന്നത്. പിന്നീട് ഞങ്ങള്‍ കളിയും ചിരിയുമായി കൂടുകയായിരുന്നു. അല്ലാതെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലുള്ള കാര്യങ്ങളൊന്നും അവിടെ നടന്നിട്ടില്ല. വനിതാ സെല്ലുമായി ബന്ധപ്പെട്ട ഒത്തുകൂടലാണെന്ന് എന്നെ വിളിച്ചപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഇതിനുശേഷം പ്രധാനപ്പെട്ട എല്ലാവരും ചേര്‍ന്ന് തിരുവനന്തപുരത്ത് വെച്ച് വിപുലമായ യോഗം നടത്തുമെന്നും അറിയിച്ചു.

എ.എം.എം.എയ്ക്ക് അകത്ത് സ്ത്രീകള്‍ക്ക് തുറന്നുപറച്ചില്‍ നടത്താനുള്ള ഇടം മാത്രമാണ് വനിതാ സെല്‍. ഇതിന്റെ തലപ്പത്തിരിക്കുന്നവരൊക്കെ ഞങ്ങള്‍ക്ക് അമ്മയെ പോലെയാണ്. എന്തും തുറന്ന് പറയാന്‍ പറ്റുന്ന ആളാണ് കെ.പി.എസി ലളിത ചേച്ചി അതു പോലെ തന്നെയാണ് പൊന്നമ്മചേച്ചിയും കുക്കുച്ചേച്ചിയും.

ഞാന്‍ അമ്മയില്‍ അംഗമായിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. എനിക്ക് ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ അപ്പോള്‍ തന്നെ ശക്തമായി പ്രതികരിക്കും. എന്റെ സുരക്ഷ എന്റെ കൈയിലാണ് അല്ലാതെ അത് ഒരു സംഘടനയുടെ കൈയിലല്ല ഇരിക്കുന്നത്. പ്രതിഫലം കിട്ടാതെ വരുമ്പോള്‍, അല്ലെങ്കില്‍ വണ്ടിച്ചെക്ക് കേസ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സംഘടനയില്‍ പരാതി നല്‍കേണ്ടത്.

കൂറേ പേര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ പറ്റുന്നില്ല എന്ന കാരണത്താലാണ് ഇത്തരത്തിലുള്ള ഒരു സെല്‍ രൂപവത്കരിച്ചത്. അവര്‍ക്ക് എല്ലാം വിശ്വാസത്തോടെ ഷെയര്‍ ചെയ്യാന്‍ പറ്റുന്ന സെല്ലായിരിക്കും ഇത്.

amma women sell shamna kasim about meeting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES