Latest News

തലയൊന്നു ചിന്തിക്കുന്നു വിരലുകള്‍ മറ്റൊന്നും; തന്റെ ശരീരം വിരമിക്കാനുള്ള സന്ദേശം അയച്ചു കൊണ്ടിരിക്കുന്നു; സിനിമ നിര്‍ത്തുന്ന സൂചന നല്കി അമിതാഭ് ബച്ചന്‍

Malayalilife
 തലയൊന്നു ചിന്തിക്കുന്നു വിരലുകള്‍ മറ്റൊന്നും; തന്റെ ശരീരം വിരമിക്കാനുള്ള സന്ദേശം അയച്ചു കൊണ്ടിരിക്കുന്നു; സിനിമ നിര്‍ത്തുന്ന സൂചന നല്കി അമിതാഭ് ബച്ചന്‍

ന്ത്യന്‍ സിനിമയില്‍ അരനൂറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് അമിതാഭ് ബച്ചന്‍. ലക്ഷക്കണക്കിന് ആരാധകര്‍ ഇന്നും ബോളിവുഡിന്റെ ബിഗ് ബിയ്ക്കുണ്ട്. എന്നാല്‍ കുറച്ച് കാലമായി വിരമിക്കാന്‍ തന്റെ ശരീരം തന്നോട് ആവശ്യപ്പെടുകയാണെന്ന് ബച്ചന്‍ വെളിപ്പെടുത്തി.

കുറച്ച് വര്‍ഷങ്ങളായി  ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും നിറയേ ചിത്രങ്ങളുമായി തിരക്കിലാണ് താരം. എന്നാല്‍ സിനിമയില്‍ നിന്നും വിരമിക്കേണ്ട സമയമായി തുടങ്ങിയെന്ന് താന്‍ കരുതുന്നു എന്നാണ് ബിഗ് ബിയുടെ വാക്കുകള്‍.വിരമിക്കാന്‍ സമയമായി. തലയൊന്ന് ചിന്തിക്കുന്നു, വിരലുകള്‍ മറ്റൊന്നും. ഇതൊരു സന്ദേശമാണ്'. തന്റെ ബ്ലോഗില്‍ ബച്ചന്‍ കുറിച്ചു.

ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അയാര്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രത്തിന്റെ ചിത്രീകരണത്തിനായി മണാലിയിലാണ് അമിതാഭ് ബച്ചന്‍. 'കോന്‍ ബനേഗാ കോര്‍പതിയുടെ' ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ബ്രഹ്മാസ്ത്രയുടെ ലൊക്കേഷനില്‍ അദ്ദേഹമെത്തിയിരിക്കുന്നത്. ബോളിവുഡിന് പുറമേ കന്നഡ, മറാത്തി, തുടങ്ങിയ ഭാഷകളിലും ഏഴോളം ചിത്രങ്ങളാണ്  അമിതാഭ് ബച്ചന്റേതായി പുറത്തിറങ്ങാനുള്ളത്. 

അടുത്തിടെ അനാരോഗ്യം മൂലം ഞയറാഴ്ചകളില്‍ മുംബൈ ജുഹൂവിലെ വീടിനു മുന്നില്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവും മുടങ്ങിയിരുന്നു. ഞയറാഴ്ചകളില്‍ വൈകുന്നേരം ജല്‍സയുടെ വലിയ ഗേറ്റ് തുറന്നിട്ട് ബിഗ് ബി തന്നെ ഒരു നോക്ക് കാണാനായി എത്തുന്ന ആരാധകര്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ 37 വര്‍ഷത്തോളമായി ജല്‍സയിലെ പതിവ് തെറ്റാത്തൊരു കാഴ്ചയാണ് അത്. എന്നാല്‍ അനാരോഗ്യം മൂലം ആരാധകര്‍ക്ക് മുന്നിലെത്താന്‍ പറ്റാത്തതില്‍ ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ബിഗ്ബിയുടെ ട്വീറ്റും ശ്രദ്ധ നേടിയിരുന്നു.

amitabh bachchan says about his retirement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES