ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കിടയിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും തന്റേതായ സ്ഥാനം നേടിയെടുത്ത നായിക നടിയാണ് അമലാപോള്‍.തമിഴ്,തെലുങ്ക് സിനിമാ മേഖലകളില്‍ സജീവമായ അമലയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫര്‍ ആണ്.ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അമല എത്തിയിരുന്നത്.സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുറച്ചുകാലമായി ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം
ഇപ്പോളിതാ ബാലിയില്‍ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മരം നട്ടിരിക്കുകയാണ്. മാങ്കോസ്റ്റിന്‍ മരത്തിന്റെ തൈ നട്ട് അമല പിറന്നാള്‍ ആശംസ നേരുന്നത് വീഡിയോയില്‍ കാണാം. അമലയുടെ സുഹൃത്തുക്കളെയും വീഡിയോയില്‍ കാണാം.
പിറന്നാള്‍ ആശംസകള്‍ മമ്മീ, എനിക്ക് ജന്മം നല്‍കിയതിന് നന്ദി. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. പിറന്നാള്‍ ദിവസം ഞാനവിടെ ഇല്ലാത്തതിന് ക്ഷമചോദിക്കുന്നു. പക്ഷേ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട പഴമായ മാങ്കോസ്റ്റിന്‍ ബാലിയുടെ മണ്ണില്‍ ഞാന്‍ നടുകയാണ്. ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കുമായി ഞാന്‍ നടുന്നു. വീഡിയോയില്‍ അമല പറഞ്ഞു. അന്നീസ് പോള്‍ എന്നാണ് അമലയുടെ അമ്മയുടെ പേര്.
ടീച്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഒരു ഇടവേളക്കുശേഷം അമലയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവ്.വിവേക് സംവിധാനം ചെയ്ത ടീച്ചര്‍ ദേവിക എന്ന സാധാരണ സ്‌കൂള്‍ ടീച്ചര്‍ക്ക് നേരിടേണ്ടിവരുന്ന ഒരു സംഭവവും അതില്‍ നിന്ന് ഉള്ള അവരുടെ അതിജീവനവും ആണ് പ്രമേയമാക്കിയത്.