ഓണദിനത്തില്‍ കുഞ്ഞിന്റെ മുഖം ആദ്യമായി ലോകത്തിന് കാണിച്ച് നടി അമലപോള്‍. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഫോട്ടോഷൂട്ടിലാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്. ബോട്ടില്‍ ഭര്‍ത്താവ് ജഗദിനും മകനുമൊപ്പമിരിക്കുന്ന ഓണം സ്പെഷ്യല്‍ ചിത്രമാണ് ഇന്‍സ്റാഗ്രാമിലൂടെ താരം പങ്കുവച്ചത്. ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.
ചുവപ്പ് കരയിലുള്ള ഗോള്‍ഡന്‍ ഡിസൈനുകള്‍ വരുന്ന സാരിയാണ് അമലയുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രമാണ് ജഗദും രണ്ട് മാസം പ്രായമുള്ള കുഞ്ഞും ധരിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ചിത്രത്തിന് നിരവധി ആരാധകരാണ് അമലയ്ക്കും കുടുംബത്തിനും ആശംസകളുമായി എത്തിയത്.##
2023 നവംബറിലാണ് ജഗത് ദേശായിയും അമലാ പോളും വിവാഹിതരായത്. ജൂലൈയിലാണ് അമല തന്റെ ആദ്യ കണ്മണിയ്ക്ക് ജന്മം നല്‍കിയത്. പിന്നീട് പല വിശേഷങ്ങളും താരം പങ്കുവച്ചിരുന്നെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കുഞ്ഞിന് രണ്ടുമാസം തികഞ്ഞത് അമലയും ജ?ഗദും ആഘോഷമാക്കിയിരുന്നു.
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്ക്കുന്ന താരം അമല പോള്‍ സിനിമാജീവിതവും കുടുംബജീവിതവും ഒന്നിച്ച് കൊണ്ടുപോവുകയാണ്.