പാപ്പരാസികളോട് ചൂടാകുന്ന സല്മാന് ഖാന്റെ വീഡിയോ ശ്രദ്ധ നേടുന്നു്.
സഹോദരന് സൊഹൈല്‍ ഖാന്റെ 53-ാം ജന്മദിനം ആഘോഷിക്കാനാണ് സല്‍മാനും കുടുംബവും ചൊവ്വാഴ്ച മുംബൈയില്‍ എത്തിയത്. പരിപാടിക്ക് ശേഷം സല്മാന് തന്റെ മാതാപിതാക്കളെ കാറില്‍ കയറ്റുന്നതിനിടെയാണ് ഫോട്ടോ എടുക്കാന്‍ പാപ്പരാസികള്‍ തടിച്ചു കൂടിയത്.
ഇതോടെയാണ് താരം പ്രകേപിതനായി എല്ലാവരെയും ശകാരിച്ചത്. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശാരീരിക പ്രശ്നങ്ങള്‍ ഉള്ള മാതാപിതാക്കളെ കൈപിടിച്ചാണ് കാറിന് സമീപം കൊണ്ടു വരുന്നത്.
എന്നാല്‍ സല്‍മാന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്ന പാപ്പരാസികള്‍, കാറില്‍ കയറുന്ന സല്‍മാന്റെ മാതാപിതാക്കളോട് മാറാന്‍ പറയുന്നത് കാണാം. ഇതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ 'പുറകോട്ട് പോകാന്‍' സല്മാന് പാപ്പരാസികളോട് പറഞ്ഞു. തുടര്‍ന്ന് അല്പം ദേഷ്യത്തോടെയാണ് താരം കാറില്‍ കയറി മടങ്ങിയത്.
സലിം ഖാന്, സല്‍മ, ഹെലന് എന്നിവര്‍ ഏറെ നാളുകള്‍ക്ക് ശേഷം ബാന്ദ്രയിലെ വിട്ടില്‍ നിന്ന് പുറത്തൊരു പരിപാടിക്ക് പങ്കെടുക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഖാന് കുടുംബത്തിലെ മറ്റ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. സഹോദരി അര്‍പ്പിത, ഭര്‍ത്താവായ ആയുഷ് ശര്‍മ്മയും രണ്ട് കുട്ടികളുമായാണ് പരിപാടിയില്‍ എത്തിയത്.