ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനില്‍ നിന്ന് അല്ലു അര്‍ജുന്‍ പിന്‍മാറി. പഠാന് ശേഷം ഷാരൂഖ് ഖാന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജവാന്‍. ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനെ അവതരിപ്പിക്കുന്നത്.
പുഷ്പ 2 വിന്റെചിത്രീകരണം വിശാഖപട്ടണത്ത് ആരംഭിച്ചതിനെ തുടര്‍ന്നാണ് അല്ലുവിന്റെ പിന്‍മാറ്രം. ജവാനില്‍ ഏറെ ശ്രദ്ധേയമാകുന്ന അതിഥി വേഷമാണ് അല്ലുവിനെ കാത്തിരുന്നത്. ഈ വേഷത്തിലേക്ക് വിജയ് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ദീപിക പദുകോണും ജവാനില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.വിജയ് സേതുപതി ആണ് പ്രതിനായകന്‍. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തില്‍ എത്തുന്ന ജവാനില്‍ നയന്‍താര ആണ് നായിക. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയന്‍താര അവതരിപ്പിക്കുന്നത്.
നയന്‍താരയുടെയും അറ്റ്‌ലിയുടെയും ബോളിവുഡ് പ്രവേശം കൂടിയാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെയും ബോളിവുഡ് പ്രവേശമാണ്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളില്‍ ജൂണ്‍ 2ന് ചിത്രം റിലീസ് ചെയ്യും.അതേസമയം അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്ര് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രത്തിലാണ് പുഷ്പ 2 വിനുശേഷംഅല്ലു അഭിനയിക്കുക.