അക്ഷയ് കുമാര്‍ ചിത്രം 'സര്‍ഫിര'യ്ക്ക് ആളുകള്‍ കയറാതായതോടെ സമൂസയും ചായയും സൗജന്യമായി തരാമെന്ന് നല്‍കി പുതിയ ഓഫറുമായി നിര്‍മാതാക്കള്‍. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ 11.85 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. 80 കോടിക്ക് അടുത്ത് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആദ്യദിനം ലഭിച്ചത് വെറും 2 കോടിയാണ്.
മള്‍ട്ടിപ്ലക്സ് ശൃംഖലയായ ഐനോക്സ് മൂവീസിന്റെ ഒഫീഷ്യല്‍ എക്സ് പേജിലാണ് രണ്ട് സമൂസയും ഒരു ചായയും 'സര്‍ഫിര കോമ്പോ' എന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇത് മാത്രമല്ല ഓഫര്‍, ചിത്രത്തിന്റെ ഒരു മെര്‍ച്വന്റെസ് സൗജന്യമായി ലഭിക്കുകയും ചെയ്യും. സര്‍ഫിരയുടെ ഒരു ലഗേജ് ടാഗാണ് ഫ്രീയായി ലഭിക്കുക.
നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സുധ കൊങ്കര ചിത്രം സൂരരൈ പോട്രുവിന്റെ ഹിന്ദി റീമേക്കാണ് സര്‍ഫിര. ചിത്രത്തില്‍ പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ്, 2ഡി എന്റര്‍ടെയ്ന്‍മെന്റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രങ്ങളെല്ലാം തകര്‍ന്നടിയുന്ന നിലയിലേയ്ക്കാണ് നടന്‍ അക്ഷയ് കുമാറിന്റെ കരിയര്‍ ഗ്രാഫ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊവിഡിന് ശേഷം ഇതുവരെ അഭിനയിച്ച ഒമ്പത് ചിത്രങ്ങളില്‍ വിജയം കണ്ടത് രണ്ടെണ്ണം മാത്രമാണ്. ബാക്കി ഏഴും പരാജയങ്ങളായിരുന്നു.