സ്വകാര്യഭാഗങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ച സംഭവം; ഹാക്കര്‍മാരുടെ നടപടിയില്‍ പ്രതികരണവുമായി അക്ഷരാഹസന്‍

Malayalilife
topbanner
സ്വകാര്യഭാഗങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ച സംഭവം; ഹാക്കര്‍മാരുടെ നടപടിയില്‍ പ്രതികരണവുമായി അക്ഷരാഹസന്‍

സ്വകാര്യ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്‍ രംഗത്ത്. താരന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കമലഹാസന്റെ മകളുടെ ഇത്തരത്തിലുളള ചിത്രങ്ങള്‍ വൈറലായത് ആരാധകര്‍ ഇനിയും വിശ്വസിച്ചിട്ടില്ല. എന്നാല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന പ്രതികരണവുമായാണ് അക്ഷര രംഗത്തെത്തിയിരിക്കുന്നത്. 

കമല്‍ ഹസ്സന്റെ രണ്ടാമത്തെ മകളും നടിയുമായ അക്ഷര ഹസ്സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയയില്‍ പടരുകയാണ്.  അടിവസ്ത്രങ്ങള്‍ മാത്രം അണിഞ്ഞുള്ള അക്ഷരയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അക്ഷര തുടക്കത്തില്‍ പ്രതികരിക്കാതിരുന്നതും ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി അക്ഷര രംഗത്തെത്തിയിരിക്കയാണ്. 

അതന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും എന്നാല്‍ ആരാണ് അത് ചോര്‍ത്തിയതെന്നോ എന്തിനെന്നോ അറിയില്ലെന്നുമാണ് അക്ഷര പ്രതികരിച്ചത്. സംഭവം തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും ഒരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ ഇരയാക്കുന്നത് ദുഖകരമാണെന്നും അക്ഷര പറയുന്നു.

മീ ടു കാലത്തും ഇങ്ങനെ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുന്നതും ഷെയര്‍ ചെയ്യുന്നതും അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നും തന്റെ ചിത്രങ്ങള്‍ക്ക് മോശം തലക്കെട്ടുകള്‍ നല്‍കി ഷെയര്‍ചെയ്യുന്നവരും ആ കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണെന്നും അക്ഷര പറയുന്നു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് താന്‍ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ടെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ ഉടന്‍ കണ്ടെത്തുമെന്നും അക്ഷര ട്വിറ്ററില്‍ വ്യക്തമാക്കി. ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് അക്ഷര പ്രതികരിച്ചിരിക്കുന്നത് എങ്കിലും സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. 

akhara hassan about her pic leak

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES