നടന് മാത്രമല്ല, സൂപ്പര്‍ റൈഡര്‍ കൂടിയാണ് തമിഴകത്തിന്റെ അജിത്ത്. തുനിവ് മൂവി ഷൂട്ടിംഗിനിടെയാണ് അജിത്ത് ലഡാക്കിലേക്ക് ബൈക്ക് റൈഡ് നടത്തിയിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും അജിത്തിനൊപ്പമുണ്ടായിരുന്നു. ആ യാത്രയിലെ പ്രചോദനം കൊണ്ടാണ് അടുത്തിടെ മഞ്ജു റൈഡര്‍ ബൈക്കും സ്വന്തമാക്കിയിരുന്നു.ഇപ്പോളിതാ നടന് വേള്‍ഡ് ടൂറിനൊരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ലൈക്ക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന തന്റെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അജിത്ത് വേള്‍ഡ് മോട്ടോര്‍ സൈക്കിളിംഗ് ടൂര്‍ നടത്തുക. 'റൈഡ് ഫോര്‍ മ്യൂച്ചല്‍ റെസ്പെക്റ്റ്' എന്ന പേരിലാണ് മോട്ടോര്‍ സൈക്കിളില്‍ വേള്‍ഡ് ടൂര്‍ നടത്തുക എന്ന് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു.
അജിത്ത് നായകനായി 'തുനിവ്' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് 'തുനിവ്'. എച്ച് വിനോദായിരുന്നു തിരക്കഥയും. മഞ്ജു വാര്യരായിരുന്നു നായിക. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.
അതേസമയം, ഹിറ്റ്മേക്കര് അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകന് ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.