അജിത്തും ശാലിനിയും എന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. അതുകൊണ്ടു തന്നെ . ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും ജനമനസ്സില്‍ ശ്രദ്ധ നേടാറുണ്ട്. വളരെ അപൂര്‍വ്വമായിട്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വരാറുള്ളത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അജിത്തും ശാലിനിയും ദുബായ്യില്‍ അവധിയാഘോഷിക്കുന്നതിന്റ ഫോട്ടോകളാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
ഒരു ഉല്ലാസബോട്ടില്‍ സമയം ചിലവഴിക്കുന്ന ചിത്രങ്ങള്‍ ആണ് ശാലിനി പങ്കുവച്ചത്. ഇരുവരും ക്രൂസില്‍ യാത്ര ചെയ്യുകയാണ്. അവധി ആഘോഷിക്കുന്നതിനിടയില്‍ പകര്‍ത്തിയ ചിത്രമെന്നാണ് വ്യക്തമാകുന്നത്. ഒരു സിനിമ സ്‌റ്റൈല്‍ ഫ്രെയിം പോലെ അതിമനോഹരമാണ് .എവര്‍ഗ്രീന്‍ കപ്പിള്‍സ്, ക്യൂട്ട് ജോഡി എന്നൊക്കെ ആരാധകര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുമുണ്ട്. തുനിവ് ആണ് അജിത് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം. മഞ്ജു വാര്യര്‍ ആയിരുന്നു അതില്‍ നായികയായത്.
അടുത്തിടെയാണ് ശാലിനി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. അതില്‍ ശാലിനി തന്റെ കുടുംബത്തിന് ഒപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അജിത് സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന ഒരാളാണ്.
1999 ല്‍ 'അമര്‍ക്കളം' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഏപ്രില്‍ 2001 ന് ഇരുവരും വിവാഹിതരായി. വിവാഹ ശേഷം ശാലിനി സിനിമാ രംഗത്തേയ്ക്ക് തിരിച്ചെത്തിയില്ല.