സിനിമ ഇൻഡസ്ട്രിയിൽ താരങ്ങളെക്കാൾ പ്രേക്ഷകർ ഉറ്റ് നോക്കുന്നത് താരങ്ങളുടെ മക്കളെയും കുടുംബത്തെയുമാണ്. ഒരു ചിത്രം പങ്കുവെക്കുമ്പോൾ തന്നെ ഓരോ അപ്ഡേറ്റിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇങ്ങ് മോളിവുഡ് മുതൽ ബോളിവുഡ് വരെ അത് ഒരേ തരംഗത്തിൽ നിലനിൽക്കുന്നുമുണ്ട്. ഇങ്ങനെ പ്രേക്ഷകർക്കും മീഡിയക്കും ഒരേപോലെ താല്പര്യമുള്ള ആളാണ് ആരാധ്യ. ലോക സുന്ദരി ഐശ്വര്യ റായുടെയും ബിഗ് ബിയുടെ മകൻ അഭിഷേക് ബച്ചന്റെയും മകളാണ് ആരാധ്യ. ആരാധ്യയുമായി എവിടെ പുറത്ത് താരങ്ങൾ പോയാലും ക്യാമറ കണ്ണുകൾ പതിയുന്നത് ആരാധ്യയിലേക്കാണ്. ഒരുപാട് വട്ടം മക്കളോടുള്ള സ്നേഹം ഐശ്വര്യ കാണിക്കാറുമുണ്ട്. അതിനെല്ലാം ട്രോളുകളും ഏറ്റ് വാങ്ങാറുണ്ട്. ഇത്തവണയും ട്രോളുകൾ നിറഞ്ഞ് നിൽകുകയാണ് താരത്തിന്.
പല തവണ ആരാധ്യയെ കയ്യിൽ മുറുകെ പിടിച്ച് നടക്കുന്ന ഐശ്വര്യയെ ട്രോളിയിട്ടുണ്ട്. മക്കളോടുള്ള വാത്സല്യം കൂടിപോയത് കൊണ്ടാണ് ഇങ്ങനെയൊക്കെ എന്നെല്ലാം തന്നെ താരത്തിനെതിരെ ട്രോളുകളായി വന്നിട്ടുണ്ട്. എന്നാലും ഐശ്വര്യ ആ സ്വഭാവം വിടാൻ ഉദ്ദേശിച്ചിട്ടില്ല. വീണ്ടും മകൾ ആരാധ്യയുടെ കയ്യിൽ പിടിച്ച് നടക്കുന്ന ഐശ്വര്യയുടെ ചിത്രമാണ് ട്രെൻഡിങ് ആവുന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ചിത്രമാണ് ഇപ്പൊ വൈറലാകുന്നത്.
10 വയസ്സായി മകൾക്ക്.. ഇപ്പോഴും ഇത് മാറ്റാറായില്ലേ എന്നാണ് ട്രോളുകൾ ഉയരുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയായ പൊന്നിയന്‍ സെല്‍വനിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. ഇതിനായി ചെന്നൈയിലെത്തിയതായിരുന്നു ഐശ്വര്യയും കുടുംബവും. മുംബയിൽ തിരിച്ച് മടങ്ങി എത്തിയപ്പോഴാണ് ആ കാഴ്ച ക്യാമറയിൽ പതിയുന്നത്. ഉടനെ ട്രോളുകളും വന്ന് തുടങ്ങി. ഇനിയെങ്കിലും അല്പം സമാധാനവും സ്വതന്ത്രവും മകൾക്ക് നൽകു.. എന്ന് തുടങ്ങി ഐശ്വര്യയെ കളിയാക്കിയാണ് ട്രോളുകൾ വരുന്നത്.