Latest News

ഭര്‍ത്താവിനെ കാണാന്‍ കൊള്ളില്ലെന്നും എന്തിനാണ് വിവാഹം കഴിച്ചതെന്നും ഐമയോട് ആരാധകന്റെ കമന്റ്; താരംകൊടുത്ത മാസ് മറുപടി വൈറല്‍

Malayalilife
ഭര്‍ത്താവിനെ കാണാന്‍ കൊള്ളില്ലെന്നും എന്തിനാണ് വിവാഹം കഴിച്ചതെന്നും ഐമയോട് ആരാധകന്റെ കമന്റ്; താരംകൊടുത്ത മാസ് മറുപടി വൈറല്‍

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം,ദൂരം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐമ സെബാസ്റ്റ്യന്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഭര്‍ത്താവ് സൗന്ദര്യമില്ലാത്തയാളാണെന്ന രീതില്‍ കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഐമ. നടി കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് ഒരാള്‍ ഭര്‍ത്താവ് ബോറനാണെന്ന കമന്റുമായി എത്തിയത്.

ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറു ലുക്കാണെന്നും എന്തിനാണ് അദ്ദേഹത്തെ കല്യാണം കഴിച്ചതെന്നുമായിരുന്നു അര്‍ജുന്‍ എന്ന് പേരുള്ള ഒരാളുടെ കമന്റ്. വൈകാതെ തന്നെ ഐമയുടെ കലക്കന്‍ മറുപടിയും എത്തി. ‘സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്റെ ഭര്‍ത്താവിന്റെ സൗന്ദ്യര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴി മൂടു’ എന്ന് ഐമി മറുപടി നല്‍കി. ഐമയുടെ മറുപടി കേമമായി എന്നാണ് കമന്റുകള്‍.

നേരത്തെയും ഐമയ്‌ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ മോശം കമന്റുകള്‍ വന്നിരുന്നു. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനായിരുന്നു അന്ന് അശ്ലീലച്ചുവയുള്ള കമന്റ് വന്നത്. ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ എന്നായിരുന്നു അയാള്‍ക്ക് താരം കൊടുത്ത മറുപടി. സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more topics: # aima Sebastian viral comment
aima Sebastian viral comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES