രണ്ട് വർഷമായി കൈയിലിരുന്ന സക്രിപ്റ്റാണ് ലൂക്കയുടെത്; 150 തവണയെങ്കിലും സ്‌ക്രിപ്റ്റ് വായിച്ചിട്ടുള്ളതിനാൽ ഡയലോഗുകൾ കാണാപ്പാഠം; ടോവിനോക്കൊപ്പ മുള്ള ലിപ് ലോക്ക് സ്വാഭാവികമായി വരുന്നതാണ്; ലൂക്കയെക്കുറിച്ച് അഹാനകൃഷ്ണ മനസ് തുറക്കുമ്പോൾ

Malayalilife
topbanner
രണ്ട് വർഷമായി കൈയിലിരുന്ന സക്രിപ്റ്റാണ് ലൂക്കയുടെത്; 150 തവണയെങ്കിലും സ്‌ക്രിപ്റ്റ് വായിച്ചിട്ടുള്ളതിനാൽ ഡയലോഗുകൾ കാണാപ്പാഠം; ടോവിനോക്കൊപ്പ മുള്ള ലിപ് ലോക്ക് സ്വാഭാവികമായി വരുന്നതാണ്; ലൂക്കയെക്കുറിച്ച് അഹാനകൃഷ്ണ മനസ് തുറക്കുമ്പോൾ

പുതുമുഖ നായിക നിരയിലേക്ക് ചേക്കേറുന്ന താരമാണ് അഹാന കൃഷ്ണകുമാർ.നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ അഹാന നായികയായി എത്തിയ പുതിയ ചിത്രം ലൂക്ക മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.ചിത്രത്തിൽ അഹാന അവതരിപ്പിച്ച നിഹാരിക എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് നടി മനോരമയ്ക്ക് നല്കിയ അഭിമുഖത്തിൽ മനസ് തുറന്നു.

രണ്ടു വർഷം എന്റെ കയ്യിലിരുന്ന സ്‌ക്രിപ്റ്റ് ആണ് ലൂക്കയുടെതെന്ന് ടനി പറയുന്നു. 2017 ലാണ് ആദ്യ ചർച്ചകൾ. ഷൂട്ടിങ് 2019ൽ. ഞാനൊരു 150 തവണ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ട്. അതിശയോക്തിയില്ലാതെയാണിതു പറയുന്നത്. ഞാൻ വെറുതെയിരിക്കുന്ന സമയമായിരുന്നത്. ബോറടിച്ചിരിക്കുമ്പോഴും ഡെസ്പ് ആയി ഇരിക്കുമ്പോഴുമെല്ലാം ആ സ്‌ക്രിപ്റ്റ് എടുത്തുവായിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഡയലോഗുകൾ കാണാപ്പാഠം ആയിരുന്നുവെന്ന് നടി പറയുന്നു.

മാത്രമല്ല ടോവിനോയുമായുള്ള ലിപ് ലോക്ക് സീനെക്കുറിച്ചും നടി പ്രതികരിച്ചു. സിനിമയിൽ സ്വാഭാവികമായി വരുന്നതാണ് ആ സീനെന്നും അതിൽ അസ്വാഭാവികതയില്ലെന്നും അഹാന പറയുന്നു. അതേക്കുറിച്ച് സംവിധായകൻ വിശദീകരിക്കാതെ തന്നെ എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കഥ കൺവിൻസിങ് ആണെങ്കിൽ പിന്നെ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല. നിഹയെന്ന കഥാപാത്രത്തെ അത്രമാത്രം ഉൾക്കൊണ്ടാണ് ചെയ്തത്. പിന്നെ തിയേറ്ററിൽ ആ സീൻ വരുമ്പോൾ അതിൽ അസ്വാഭാവികതയില്ല. ഞാൻ നാലുതവണ കണ്ടപ്പോഴും ഫാമിലി ഓഡിയൻസ് ഉണ്ടായിരുന്നു. അസ്വസ്ഥതകളൊന്നും തോന്നിയില്ല. വെൽ മെയ്ഡ് സീൻ ആണതെന്നും നടി പറയുന്നു.

നിഹയെപ്പോലെ പ്രണയത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരാളെ ഇഷ്ടമാണെങ്കിൽ അതു പ്രകടിപ്പിക്കാനൊന്നും മടിയുണ്ടാവില്ല. പൊതുവെ ലവ് സ്റ്റോറീസ്, സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണെന്നും നടി പറഞ്ഞു.

ahana krishnan about luka movie

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES