മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന തന്റെ പ്രൊഫൈലിലൂടെ ഇടയ്ക്ക് ചില കുറിപ്പുകള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അഹാനയുടെ ഒരു പോസ്റ്റ് വൈറലാവുകയാണ്. വികാരഭരിതമായ ഒരു കുറിപ്പാണ് ഇത്. താന്‍ പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ മരണത്തെക്കുറിച്ചാണ് അഹാന പറയുന്നത്. വാക്കുകള്‍ ഇങ്ങനെ
'2021 മെയ് മാസം എന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച സ്‌ക്കൂള്‍ വ്‌ളോഗില്‍ ഞാന്‍ സിസ്റ്ററിനെ കുറിച്ച് പറഞ്ഞിരുന്നു. ആരോ വഴി സിസ്റ്ററിനു ആ വീഡിയോ കിട്ടുകയും എന്നെ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. പക്ഷെ അന്ന് അവര്‍ വാത രോഗത്തിന്റെ ചികിത്സയിലായിരുന്നു. 2022 മെയില്‍ ഞാന്‍ അവരെ അവസാനമായി കണ്ടപ്പോള്‍ വളരെ നല്ലൊരു ഊര്‍ജം സിസ്റ്റിനു ചുറ്റുമുണ്ടായിരുന്നു. അന്ന് ഞാനും റിയയും അവര്‍ക്ക് സ്‌ക്കൂളിലെ പ്രാര്‍ത്ഥന ഗാനങ്ങള്‍ പാടി കൊടുത്തു.
അസുഖം കാരണം അവര്‍ പല കാര്യങ്ങള്‍ മറന്നു പോയെങ്കിലും, സ്‌ക്കൂളിലെ പ്രെയര്‍ സോങ്ങുകളൊന്നും തന്നെ മറന്നില്ല. ആദരാഞ്ജലികള്‍ സിസ്റ്റര്‍. ഓരോ ഹൃദയങ്ങളിലും സ്ഥാനം നേടിയാണ് സിസ്റ്റര്‍ യാത്രയായത്. ധൈര്യശാലിയായ ധീരയായ വനിതാ ആയിട്ട് ഞങ്ങള്‍ എന്നും ഓര്‍ക്കും' ഇതായിരുന്നു വാക്കുകള്‍.
അടി എന്ന സിനിമയാണ് അഹാനയുടേതായി അടുത്തതായി റിലീസിനൊരുങ്ങുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സംവിധായിക ആയിട്ടും അഹാന തിളങ്ങിയിരുന്നു. അതും വലിയ ജനപ്രീതിയാണ് നേടിയിരുന്നത് .