നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഒഡിഷയിലെ ബലാംഗിറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അമ്മാവന്റെ വീട്ടിലെ ഫാനിലാണ് തൂങ്ങിയത്. ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജീവനൊടുക്കുന്നതിന്റെ കാരണമെന്ന് നടിയുടെ മാതാവ് പ്രതികരിച്ചു.
രാത്രി എട്ടുമണിക്ക് ആലൂ പറാത്ത തയ്യാറാക്കാന്‍ അവളോട് പറഞ്ഞു. പത്ത് മണിയാകട്ടെ എന്നതായിരുന്നു മറുപടി. തുടര്‍ന്ന് തര്‍ക്കമായി. ഇതിനുപിന്നാലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. '- മാതാവ് വെളിപ്പെടുത്തി. രുചിസ്മിത ഇതിനുമുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും മാതാവ് ആരോപിച്ചു.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഗീത ആല്‍ബങ്ങളിലൂടെയാണ് രുചിസ്മിത പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.