Latest News

നടിയുടെ നമ്പറൊപ്പിക്കാന്‍ യുവാവിന്റെ 'കിടിലന്‍'നമ്പര്‍; തെലുങ്ക് താരം നല്‍കിയ മറുപടി വൈറല്‍

Malayalilife
 നടിയുടെ നമ്പറൊപ്പിക്കാന്‍ യുവാവിന്റെ 'കിടിലന്‍'നമ്പര്‍; തെലുങ്ക് താരം നല്‍കിയ മറുപടി വൈറല്‍

തെലുങ്ക് നടിയും ടിവി അവതാരകയുമാണ് രശ്മി ഗൗതത്തിന് സോഷ്യല്‍ മീഡിയ വഴി സന്ദേശമഴച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. നടിയുടെ ഫോണ്‍ നമ്പര്‍ ലഭിക്കാന്‍ വേണ്ടി പി.ആര്‍ ഏജന്‍സി ഓഫീസറെന്ന പേരില്‍ വ്യാജ സന്ദേശമയച്ച യുവാവിനാണ് നടിയില്‍ നിന്ന് തക്കമറുപടി ലഭിച്ചത്. ഇത് നടി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. പിആര്‍ മാനേജ്‌മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ യുവാവ് ശ്രമിച്ചത്.

ഹേയ്, രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇന്‍ബോക്‌സ് ചെയ്യാമോ ? ഇങ്ങനെയായിരുന്നു സന്ദേശം. ഉടന്‍ തന്നെ നടിയുടെ മറുപടി എത്തി. തനിക്ക് 12 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഓര്‍മയായെന്നും, നിങ്ങള്‍ക്ക് അങ്ങനെയൊരു നമ്പര്‍ തരാന്‍ ഒരുവഴിയും കാണുന്നില്ലെന്നും നടി പറഞ്ഞു.

ഇനിയെങ്കിലും പിആര്‍ മാനേജ്‌മെന്റ് എന്ന രീതിയില്‍ ആളുകളെ പറ്റിക്കുന്നത് നിര്‍ത്തൂ എന്നും നടി ആവശ്യപ്പെട്ടു. സിനിമമോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ വശീകരിക്കാനുളള പുതിയ തന്ത്രങ്ങളാണ് ഇതെന്നും ഇതൊക്കെയാണ് ഇന്‍ഡസ്ട്രിക്ക് നാണക്കേടായി മാറുന്നതെന്നും നടി വ്യക്തമാക്കി. തനിക്കു തെറ്റുപറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഇയാള്‍ പിന്നീട് ട്വീറ്റ് ചെയ്തു.

actress reshmi goutham fake massage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES