അന്യ ഭാഷയില്‍ നിന്നും കേരളത്തിലേക്ക് ചേക്കേറിയ നടിമാരുടെ വിഭാഗത്തിലാണ് നടി നേഹ സക്സേന. കസബയിലെ സൂസനായാണ് മലയാളത്തിലെ അരങ്ങേറ്റം. പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. തുടര്‍ന്ന് മലയാളം അടക്കം നിരവധി ചിത്രങ്ങളില്‍ നേഹ സാന്നിധ്യമറിയിച്ചു.ഇപ്പോള്‍ റിലീസ് ആവാന്‍ തയാറെടുക്കുന്ന പുതിയ ചിത്രത്തിനു മുന്നോടിയായി നല്‍കിയ അഭിമുഖത്തിനിടെ തീര്‍ത്തും ആകസ്മികമായാണ് നടി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകളാണ് നടിയെ വാര്‍ത്തകളില്‍ നിറക്കുന്നത്.
സിനിമയിലേക്ക് എത്തുന്നതിന് മുമ്പുള്ള വേദന നിറഞ്ഞ കുട്ടിക്കാലത്തിനെ കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. തന്റെ കുട്ടിക്കാലം വളരെ കഷ്ടതയുള്ളതായിരുന്നെന്നും ഒമ്പത് ദിവസം വരെ പട്ടിണികിടക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. വെള്ളം മാത്രം കുടിച്ചാണ് ആ ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് നേഹ പറഞ്ഞു.
അമ്മ എന്നെ ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. കാറപകടത്തില്‍. അതറിഞ്ഞ അമ്മ കുറേനാള്‍ കോമ സ്റ്റേജിലായിരുന്നു. ഒന്നര വര്‍ഷത്തോളം അമ്മ ആശുപത്രിയില്‍ കിടന്നു.', ആറ് മാസവും 24 ദിവസവും ഉള്ളപ്പോള്‍ ശസ്ത്രക്രിയയിലൂടെ തന്നെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അമ്മ കോമയിലായതുകൊണ്ടാണ് ഇത്. എന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തെടുക്കുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്നുപോലും ഡോക്ടര്‍മാര്‍ക്കു ഉറപ്പില്ലായിരുന്നു. ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത ശേഷം തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു എന്നും നേഹ പറയുന്നു.
കുട്ടിക്കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. അച്ഛന്‍ ഇല്ല, സഹോദരന്‍ ഇല്ല. അമ്മ മാത്രമാണ് ആശ്രയമായി ഉള്ളത്. ഒന്‍പത് ദിവസം വീട്ടില്‍ ഭക്ഷണമില്ലാതെ ഇരുന്നിട്ടുണ്ട്. അന്ന് വെള്ളം മാത്രം കുടിച്ചാണ് ഞാനും അമ്മയും വീട്ടിലിരുന്നത്. ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പക്ഷേ, ആരുടെ മുന്നിലും കൈ നീട്ടരുതെന്നാണ് അമ്മ അന്നും പറഞ്ഞത്. വളരെ ആത്മാഭിമാനമുള്ള വ്യക്തിയായിരുന്നു അമ്മ. എപ്പോഴും ആത്മവിശ്വാസത്തോടെയാണ് അമ്മ ജീവിച്ചിട്ടുള്ളത്. ഇത്രയും പ്രശ്നങ്ങളൊക്കെ ഉള്ളപ്പോഴും അമ്മ വലിയ ധൈര്യം നല്‍കി. അതുകൊണ്ടാണ് എനിക്കും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ജീവിക്കാന്‍ സാധിക്കുന്നത്‌നേഹ സക്സേന പറഞ്ഞു.കണ്ണീരോടെ വീകാരാധീനയായാണ് നേഹ സംസാരിച്ചത്.
മുതിര്‍ന്നപ്പോള്‍ അമ്മക്കെല്ലാം നേടിക്കൊടുക്കണമെന്നായിരുന്നു ആഗ്രഹം. അമ്മ അറിയാതെയാണ് മോഡലിങ്ങിലേക്കെത്തിയതെന്നും നടിയാകുന്നതില്‍ ്അമ്മക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും നേഹ പറഞ്ഞു. കുറുക്ക് വഴികളില്‍ കൂടിയല്ല, കഠിനാധ്വാനം ചെയ്താണ് വന്നതെന്നും കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയില്‍ തന്നെ എത്തിച്ചതെന്നും നേഹ പറഞ്ഞു.
്.
എത്ര പ്രശ്നങ്ങളുണ്ടെങ്കിലും ഒരിക്കലും ഒരു എളുപ്പവഴിയെക്കുറിച്ചോ തെറ്റായ വഴിയെക്കുറിച്ചോ ഞാന്‍ ആലോചിച്ചിരുന്നില്ല. കുട്ടിക്കാലം മുതല്‍ക്കേ സിനിമയില്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. വ്യോമസേനയിലോ അല്ലെങ്കില്‍ ഒരു എയര്‍ ഹോസ്റ്റസായോ ഞാന്‍ ജോലി ചെയ്യണമെന്നായിരുന്നു എന്റെ കുടുംബത്തിലുള്ളവരുടെ ആഗ്രഹം. അമ്മയ്ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് സിനിമ മോഹം ഉപേക്ഷിച്ചു. സിനിമയില്‍ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എവിയേഷന്‍, ഹോട്ടല്‍ മാനേജുമെന്റ് എന്നിവ പഠിച്ച ശേഷം ജോലി ചെയ്യാന്‍ തുടങ്ങി. പിന്നീട് അമ്മ അറിയാതെ മോഡലിങ്ങും നടത്തി. ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് എല്ലാം ഉണ്ട്.നേഹ സക്സേന പറഞ്ഞു.