എന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; കൈ നിറയെ പണം കിട്ടിയാല്‍ എന്റെ എല്ലാ സിനിമയുടെയും റൈറ്റ്‌സ് വാങ്ങുമായിരുന്നു; ഞാന്‍ മരിച്ചു പോയാല്‍ എന്റെ ഗ്ലാമറസായ മോശപ്പെട്ട ഫോട്ടോകള്‍ ആരും പോസ്റ്റ് ചെയ്യരുത്; ആത്മീയ പാതയിലുള്ള നടി മുംതാസ് പങ്ക് വക്കുന്നത്

Malayalilife

സിനിമാ ലോകം വിട്ട് ഇന്ന് ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ് മുന്‍ നടി മുംതാസ്. ഗ്ലാമറസ് നടിയായി പ്രേക്ഷകരുടെ ആവേശമായി മാറിയ മുംതാസ് ഒരു ഘട്ടത്തില്‍ കരിയര്‍ വിടുകയാണുണ്ടായത്. മാനസികമായ തളര്‍ന്ന ഘട്ടത്തിലാണ് മുംതാസ് വിശ്വാസത്തിലേക്ക് അടുക്കുന്നത്. ഇപ്പോള്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി വെളിപ്പെടുത്തുകയാണ്.

മാത്രമല്ല കൈ നിറയെ പണം കിട്ടിയാല്‍ എന്റെ എല്ലാ സിനിമയുടെയും റൈറ്റ്‌സ് താന്‍ വാങ്ങുമായിരുന്നുവെന്നും ഗ്ലാമറസ് ഫോട്ടോകള്‍ എല്ലാം നീക്കം ചെയ്യുമെന്നും നടി പറയുന്നു,എന്നെ ആരും ഗ്ലാമറസ് വേഷങ്ങളില്‍ കാണാന്‍ പാടില്ല. ഇതൊന്നും നടക്കില്ലെന്ന് അറിയാം. നാളെ ഞാന്‍ മരിച്ചു പോയാല്‍ എന്റെ ഗ്ലാമറസായ മോശപ്പെട്ട ഫോട്ടോകള്‍ ആരും പോസ്റ്റ് ചെയ്യരുത് എന്ന അഭ്യര്‍ത്ഥനയുണ്ട്. എനിക്കു വേണ്ടി അത് നിങ്ങള്‍ ചെയ്യണം. ഇല്ലെങ്കില്‍ എന്റെ മനസ് വല്ലാതെ വേദനിക്കും.' മുംതാസ് പറഞ്ഞു.

വിജയ് - ജ്യോതിക ചിത്രം ഖുഷിയിലൂടെ മുംതാസ്ഏ റെ ശ്രദ്ധ നേടിയിരുന്നു. 2009ല്‍ സിനിമവിട്ട മുംതാസ് തമിഴ് ബിഗ്‌ബോസില്‍ മത്സരിച്ചിരുന്നു. പിന്നീട് പൂര്‍ണമായും ആത്മീയതയിലേക്ക് തിരിയുകയായിരുന്നു.

Read more topics: # നടി മുംതാസ്
actress mumtaz about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES