മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീന .ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്‍പ്പം അകലം പാലിച്ച നടി ഇപ്പോള്‍ വീണ്ടും സജീവമാകുകയാണ്. നടി പങ്ക് വച്ച ഏറ്റവും പുതിയ റീല്‍സ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്‍സ്റ്റ?ഗ്രാമില്‍ ട്രെന്‍ഡിംഗായ 'മാല ടം ടം' എന്ന പാട്ടിന് നൃത്തച്ചുവടുകള്‍ വയ്ക്കുകയാണ് മീന.
മീനയും നടി സാഘ്വി കാവ്യ രമേഷും ഒരുമിച്ച് റീല്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മീനയുടെ നൃത്തച്ചുവടുകള്‍ക്ക് പണ്ടേ ഒരുപാട് ആരാധകരുണ്ട്. മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണശേഷം മീനയുടെ ദുഃഖത്തില്‍ ഒരിക്കല്‍ പോലും തനിച്ചാക്കാതെയാണ് സുഹൃത്തുക്കള്‍ കൊണ്ട് നടക്കുന്നത്. എപ്പോഴും ചേര്‍ത്ത് നിര്‍ത്തി സമാധാനിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രഭു ദേവ നടത്തിയ പാര്‍ട്ടിയിലും സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന സമയത്തും മീന ഉണ്ടായിരുന്നു. ഇതുപോലെ ജീവിതത്തില്‍ എല്ലാ സന്തോഷത്തോടെയും തിരിച്ചു വരണം എന്ന ആഗ്രഹമാണ് ആരാധകര്‍ക്ക്.
മീനയുടെ ഭര്‍ത്താവ് വിദ്യാസാ?ഗര്‍ ഈ വര്‍ഷം ജൂണിലാണ് അന്തരിച്ചത്. ശ്വാസകോശ രോ?ഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗര്‍ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. കോവിഡാനന്തര ആരോ?ഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.
ഭര്‍ത്താവ് മരിച്ച ദുഃഖത്തില്‍ നിന്ന്കരകയറുന്ന താരംഇപ്പോള്‍ സിനിമ രംഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ്. ജാനമ്മ ഡേവിഡ് എന്ന ചിത്രമാണ് മീനയുടേതായി മലയാളത്തില്‍ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ആണ് താരം എത്തുന്നത്. തമിഴില്‍ ഒരുങ്ങുന്ന റൗഡി ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരമിപ്പോള്‍. പൃഥിരാജും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്രോ ഡാഡിയാണ് മീനയുടേതായി അവസാനം റിലീസ് ചെയ്ത മലയാളം ചിത്രം.