കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി തെന്നിന്ത്യയിലെ മുന്‍നിര നായിക നടിയായി തിളങ്ങുകയാണ് മീന. തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് മീന. അടുത്തിടെയാണ് സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരിച്ചത്. ശ്വാസകോശ രോഗിയായ വിദ്യാസാഗര്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനില്‍ക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്. പിന്നാലെ മീന രണ്ടാം വിഭാഗത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോളിതാ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ മകള്‍ പങ്ക് വച്ച വാക്കുകളാണ് വൈറലാകുന്നത്.
തെറി എന്ന സിനിമയില്‍ ബാല താരമായെത്തി മികച്ച പ്രകടനം കാഴ്ച വെച്ച താരം കൂടിയാണ് മീനയുടെ മകള്‍ നൈനീക. മീന അറിയാതെ ഡാന്‍സ് മാസ്റ്റര്‍ കലാ മാസ്റ്ററുടെ സഹായത്തോടെയാണ് നൈനിക അമ്മയെക്കുറിച്ച് പറയുന്ന വീഡിയോ തയാറാക്കിയത്.
'അമ്മ വളരെയധികം വര്‍ക്ക് ചെയ്യും. എന്നാല്‍ വീട്ടില്‍ വന്നാല്‍ അവര്‍ എന്റെ അമ്മയാണ്. എന്റെ അച്ഛന്‍ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു. ഞാന്‍ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി. ഇനി ഞാന്‍ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്ത എഴുതിയിട്ടുണ്ട്. അമ്മ രണ്ടാമതും? ?ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി ?വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ,' എന്ന് ചോദിക്കുകയായിരുന്നു നൈനിക.
മകളുടെ വാക്കുകള്‍ കേട്ട് മീന വികാരഭരിതയായി. മകളോടൊപ്പം വേദിയില്‍ വന്ന് ഇതേപറ്റി സംസാരിക്കുകയും ചെയ്തു. അച്ഛനെപ്പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല മകള്‍. പക്ഷെ കാര്യങ്ങള്‍ അവളിത്ര ആഴത്തില്‍ മനസ്സിലാക്കിയിരുന്നെന്ന് അറിഞ്ഞതില്‍ ആശ്ചര്യമെന്ന് മീന വ്യക്തമാക്കി.