തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് മധുബാല എന്ന മധു. യോദ്ധാ എന്ന ഒരൊറ്റ സിനിമയാണ് മധുബാലയെ മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ടവളായി നിലനിര്‍ത്തുന്നത്. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കെല്ലാം അവര്‍ ഏറെ സുപരിചിത അയിരുന്നു. മാത്രമല്ല, ഇന്ത്യയുടെ ഡ്രീം ഗേള്‍ എന്നറിയപ്പെടുന്ന നടി ഹേമമാലിനിയുടെ അനന്തിരവള്‍ കൂടിയാണ് മധുബാല. മാത്രമല്ല. കോടീശ്വരിയും. ബിസിനസുകാരനായ ആനന്ദ് ഷായെ വിവാഹം ചെയ്ത മധുബാലയ്ക്ക് ജനിച്ചത് രണ്ടു പെണ്‍മക്കളാണ്. അതിസുന്ദരിമാരായ മക്കള്‍ അമ്മയെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുമെന്നാണ് ആരാധകരെല്ലാം നിനച്ചത്. എന്നാല്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് ബിസിനസിലേക്കാണ് ഇരുവരും ചുവടു വച്ചത്.
രണ്ടു വയസിന്റെ വ്യത്യാസമാണ് മധുബാലയുടെ മക്കളായ അമേയയും കിയയും തമ്മിലുള്ളത്. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും കപ്പ് കേക്ക് ബിസിനസ് തുടങ്ങിയത്. കോടീശ്വര പുത്രിമാരായിട്ടും വലിയ ബിസിനസുകള്‍ ചെയ്യാനുള്ള ആസ്തി ഉണ്ടായിട്ടും തങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കേക്ക് വാണിജ്യ രംഗത്തേക്കാണ് മക്കള്‍ ഇരുവരും ഒരുമിച്ച് ഇറങ്ങിയത്. മധുബാലയ്ക്കും ഭര്‍ത്താവിനും മുന്നിലേക്ക് അപ്രതീക്ഷിതമായി ഇരുവരും ഈ കാര്യം അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ പിന്തുണയാണ് ഇരുവരും നല്‍കിയത്. തുടര്‍ന്ന് ആ വിശേഷം നടി സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിരുന്നു.
കേക്ക് ബിസിനസുമായി മുന്നോട്ടു പോയ ഇരുവരും മാതാപിതാക്കള്‍ക്കൊപ്പം നാട്ടില്‍ തന്നെ തുടരുമെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാല്‍ കരിയറിലെ പുതിയ ഉയരങ്ങള്‍ കീഴടക്കാനും ബിസിനസുകളെ കുറിച്ച് കൂടുതല്‍ പഠിക്കാനും ഇരുവരും ലണ്ടനിലേക്ക് കുടിയേറുകയാണ് ചെയ്തത്. അമ്മയെ പോലെ തന്നെ സുന്ദരികളാണ് നടിയുടെ ഇരുപെണ്‍മക്കളും. സിനിമാ കോളങ്ങളില്‍ ഇതിനോടകം തന്നെ നിരവധി തവണ ഈ താരപുത്രിമാരുടെ ചിത്രം വൈറലായിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടി വിവാഹിതയാവുന്നത്. 1999ല്‍ ആനന്ദ് ഷായെ വിവാഹ കഴിച്ചതോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു നടി. എന്നാല്‍ പിന്നീട് താരം മടങ്ങി എത്തുകയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമാണ് താരം.
മമ്മൂട്ടി ചിത്രമായ അഴകനിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചതെങ്കിലും റോജയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ അധികം ശ്രദ്ധിക്കപ്പെടുന്നത്. 1992 ആണ് സിനിമ റിലീസ ചെയ്തതെങ്കിലും ഇന്നും റോജപ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ഇന്നും ചിത്രത്തിന് കാഴ്ചക്കാരുണ്ട്. ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് അരവിന്ദ് സ്വാമിയും മധു ബാലയും. റോജ നല്‍കിയ പ്രശസ്തിയാണ് നടിക്ക് ബോളിവുഡില്‍ അവസരം നേടി കൊടുത്തത്.
ഒറ്റയാള്‍ പട്ടാളമായിരുന്നു നടിയുടെ ആദ്യത്തെ മലയാള സിനമ,. മോഹന്‍ലാല്‍ ചിത്രമായ യോദ്ധ നടിക്ക് ഏറെ പ്രശസ്തി നല്‍കിയിരുന്നു. ഇന്നും തൈപ്പറമ്പില്‍ അശോകന്റേയും അരശ് മൂട്ടില്‍ അപ്പുക്കുട്ടന്റേയും മുറപ്പെണ്ണ് അശ്വതി മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. നീലഗിരി എന്നോട് ഇഷ്ടം കൂടാമോ, എന്നിവയാണ് നടിയുടെ മറ്റ് മലയാള സിനിമകള്‍. ഒരിടവേളയ്ക്ക് ശേഷം താരം മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് 'സംസാരം ആരോഗ്യത്തിന് ഹാനികരം'. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മ്മാനും നസ്രിയയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ജയലളിതയുടെ ബയോപിക്ക് ചിത്രമായ 'തലൈവി'യില്‍ അഭിനയിച്ച മധുബാല ഇപ്പോള്‍ ഹിന്ദിയിലും തെലുങ്കിലും തമിഴിലും എല്ലാം അഭിനയിക്കുന്നുണ്ട്.