Latest News

മധുബാല ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക്; വര്‍ഷാ വാസുദേവിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സും മധുബാലയും ഒരുമിക്കുന്ന പ്രൊഡക്ഷന്‍ നമ്പര്‍1ന്റെ ചിത്രീകരണം വാരണാസിയില്‍ 

Malayalilife
മധുബാല ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക്; വര്‍ഷാ വാസുദേവിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സും മധുബാലയും ഒരുമിക്കുന്ന പ്രൊഡക്ഷന്‍ നമ്പര്‍1ന്റെ ചിത്രീകരണം വാരണാസിയില്‍ 

ന്ദ്രന്‍സും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന് പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്ന താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്നത്.ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം എന്റെ നാരായണിക്ക് ശേഷം വര്‍ഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

 മലയാളത്തില്‍ കുറെ വര്‍ഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തില്‍ മധുബാല അഭിനയിക്കുന്നത്. പൂര്‍ണ്ണമായും വാരണാസിയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവര്‍ത്തകരും സന്നിഹിതരായ പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചു. 

പ്രൊഡക്ഷന്‍ നമ്പര്‍ 1 ന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. നിര്‍മ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷന്‍സ്, കഥ, തിരക്കഥ : വര്‍ഷാ വാസുദേവ്, ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, സ്റ്റില്‍സ്: നവീന്‍ മുരളി, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു കോശി, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Read more topics: # മധുബാല
MADHUBALA IN MALAYALAM

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES