Latest News

കുല സ്ത്രീ വിളിഅഭിമാനമായി കാണുന്നു; ഒരുപാട് മണ്ടത്തരങ്ങളൊക്കെ പറ്റുന്ന സാധാരണ വീട്ടമ്മ; അമ്മയില്‍ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ പ്രതികരിച്ച അന്ന് മുതല്‍ അവസരങ്ങള്‍ കുറഞ്ഞു; അമ്മയെ സ്വപ്നം കണ്ട രണ്ടാമത്തെ ദിവസം എന്റെ ലൈഫില്‍ അങ്ങനെയൊരു കാര്യം സംഭവിച്ചു; ലക്ഷ്മിപ്രിയയ്ക്ക് പറയാനുള്ളത്

Malayalilife
 കുല സ്ത്രീ വിളിഅഭിമാനമായി കാണുന്നു; ഒരുപാട് മണ്ടത്തരങ്ങളൊക്കെ പറ്റുന്ന സാധാരണ വീട്ടമ്മ; അമ്മയില്‍ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ പ്രതികരിച്ച അന്ന് മുതല്‍ അവസരങ്ങള്‍ കുറഞ്ഞു; അമ്മയെ സ്വപ്നം കണ്ട രണ്ടാമത്തെ ദിവസം എന്റെ ലൈഫില്‍ അങ്ങനെയൊരു കാര്യം സംഭവിച്ചു; ലക്ഷ്മിപ്രിയയ്ക്ക് പറയാനുള്ളത്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായ മത്സരാര്‍ത്ഥികളിലൊരാളാണ് ലക്ഷ്മിപ്രിയ. തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിലൂടെ ശ്രദ്ധ നേടിയ താരം ബിഗ് ബോസ് ഹൗസിലെ പെരുമാറ്റങ്ങള്‍ കൊണ്ട് 'കുലസ്ത്രീ' എന്ന വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെ തന്നെ വിളിക്കുന്നതില്‍ യാതൊരു പരാതിയും തനിക്ക് ഇല്ലെന്ന് പറയുകയാണ് നടി. അടുത്തിടെ പുറത്ത് വന്ന അഭിമുഖത്തിലൂടെയാണ് നടി ഇക്കാര്യം പങ്ക് വച്ചത്.

'ബിഗ് ബോസില്‍ പോയിട്ട് ഒരുപാട് ചീത്തപ്പേരുകളൊന്നും എനിക്ക് കിട്ടിയിട്ടില്ല. ഒന്നു രണ്ട് കാര്യങ്ങള്‍ക്കേ ഉള്ളൂ. അത് എന്റെ പ്രതികരണങ്ങള്‍ കൊണ്ടാണ്, അതില്‍ എനിക്ക് കുറ്റബോധമില്ല. എനിക്ക് പറ്റിയിട്ടുള്ള തെറ്റുകളും എനിക്ക് അറിയാം. ബിഗ് ബോസ് എന്ന ഷോയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ നമ്മള്‍ നിത്യജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ അവിടെ കുറച്ച് ലൗഡ് ആകണം, അങ്ങനെയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ടത്', നടി പറഞ്ഞു.

സീസണ്‍ 4 ന്റെ ഫിനാലെയിലെ ലക്ഷ്മിപ്രിയയുടെ എവിക്ഷന്‍ വലിയ ട്രോളിന് കാരണമായിരുന്നു. ഇതിനെ കുറിച്ചും നടി സംസാരിച്ചു. 'എന്റെ എവിക്ഷന്റെ സമയത്ത് എനിക്ക് മൂന്ന് കാര്യങ്ങളാണ് മനസില്‍ ഉണ്ടായിരുന്നത്. ഒന്ന് ആ വീടുമായി ഞാന്‍ വല്ലാതെ അടുത്തിരുന്നു. ഞാന്‍ ജപിച്ച് കൊണ്ടിരുന്ന സ്ഥലം, ഞാന്‍ ഇരിക്കാറുള്ള ഇടം,മഴ കണ്ടത്, വര്‍ത്താനം പറയുന്ന ഇടങ്ങള്‍, ആ വീട് പൊളിക്കുമെന്ന തോന്നല്‍ ഒക്കെ മനസിലുണ്ടായിരുന്നു. എവിക്ടഡ് ആയപ്പോള്‍ ആ വീടിനോട് വിടപറഞ്ഞില്ലെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. അവിടെയുള്ളവരോട് വിടപറയാനായില്ലെന്ന തോന്നലും മനസില്‍ ഉണ്ടായിരുന്നു.

ഞാന്‍ ടോപ് 4 ല്‍ എത്തിയില്ലേ, 100 ദിവസം അവിടെ നില്‍ക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്റെ മകളുടെ പേരായ മാതംഗി എന്ന് വിളിച്ച് ഞാന്‍ വളര്‍ത്തി വലുതാക്കിയൊരു ചെടി അവിടെ ഉണ്ടായിരുന്നു. ഞാന്‍ പോകുമ്പോള്‍ ആ ചെടി കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു. അതും എനിക്ക് കിട്ടിയില്ല. ഇതൊന്നും അറിയാതെയാണ് ആളുകള്‍ ട്രോള്‍ ആക്കുന്നത്.

എന്നെ കുല സ്ത്രീ എന്ന് വിളിക്കുന്നത് അഭിമാനമായി കാണുന്നൊരാളാണ് ഞാന്‍. ഇനി ആര് എന്ത് പറഞ്ഞാലും അങ്ങനെയാണ്. എന്നെ വീട്ടില്‍ നിന്നും ഭര്‍ത്താവും മകളുമൊക്കെ നന്നായി ട്രോളാറുണ്ട്. ഒരുപാട് മണ്ടത്തരങ്ങളൊക്കെ പറ്റുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാന്‍. ഈ സീസണിലെ ബിഗ് ബോസ് കോമ്പോയെ കുറിച്ച് അഭിപ്രായമൊന്നുമില്ല, പക്ഷെ വൃത്തിയില്ലായ്മയെ കുറിച്ച് അഭിപ്രായമുണ്ട്.ബിഗ് ബോസ് ഹൗസ് എന്നത് നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം ആണ്. വൃത്തിഹീനമായ കാര്യം എത്ര പേര്‍ കണ്ടോണ്ടിരിക്കും. മറ്റൊരു സ്ഥലത്ത് പോകുമ്പോള്‍ പാലിക്കേണ്ട മര്യാദകളുണ്ട്. ഭക്ഷണം കഴിച്ച പാത്രം കഴുകിവെക്കാനും തുണി മടക്ക് വെക്കാനും ബെഡ്‌റൂം വൃത്തിയായി സൂക്ഷിക്കാനും കാലിലെ നഖം തിന്നാതിരിക്കാനും തുമ്മുമ്പോള്‍ മൂക്ക് പൊത്താനുമൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ വീടല്ലല്ലോ അത്. കൂടെയുള്ളത് സഹമത്സരാര്‍ത്ഥികളാണ്. അല്ലാതെ നമ്മുടെ സഹോദരങ്ങളൊന്നുമല്ല നമ്മുടെ മോശം കാര്യങ്ങള്‍ സഹിക്കാന്‍', ലക്ഷ്മിപ്രിയ പറഞ്ഞു.

അമൃതാനന്ദമയി ഭക്തയായതിനെപ്പറ്റിയും താരം തുറന്നുപറഞ്ഞു.  വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ട സ്വപ്നമാണ് അമൃതാനന്ദമയിയുടെ കടുത്ത ഭക്തയായതിന് പിന്നിലെന്ന് നടി പറയുന്നു. 'എന്റെ സുഹൃത്തുക്കളില്‍ ഈശ്വരവിശ്വാസം ഇല്ലാത്തവരും ഒരുപാടുപേരുണ്ട്. അത് അവരുടെ വിശ്വാസമാണ്. അതെനിക്കെങ്ങനെ തകര്‍ക്കാന്‍ പറ്റും. ഞാന്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ഭയങ്കര ഭക്തയാണ്. ഞാന്‍ കായംകുളത്താണ്. അമ്മയുള്ളത് വള്ളിക്കാവിലാണ്. 

വളരെ ചെറിയ ദൂരമേയുള്ളൂവെങ്കിലും പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് മാതാ അമൃതാനന്ദമയി എന്നയാളെപ്പറ്റി ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. പക്ഷേ അമ്മ ചെയ്തിട്ടുള്ള കുറേ കാര്യങ്ങള്‍ അറിയാം. മാതൃവാണി എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ വരുത്തുമായിരുന്നു. അതിലുള്ള കുറേ വാക്കുകള്‍ സ്വാധീനിച്ചിട്ടുണ്ട്. സുനാമി വന്ന സമയത്ത് വാര്‍ത്തയില്‍ കുറേ തവണ കണ്ടിട്ടുണ്ട്. കടലിന്റെ മക്കളാണല്ലോ സുനാമിയില്‍ പെട്ട് പോയത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വെള്ളം കാണുന്നത് തന്നെ പേടിയായി.

കടലില്‍ കളിച്ചുവളര്‍ന്ന കുഞ്ഞുങ്ങളാണ്. ആ സമയത്ത് അമ്മ എന്ത് ചെയ്തു, ഇവരുടെയൊപ്പം ചെന്ന്, ഒരമ്മ ചേര്‍ത്ത് പിടിക്കുന്ന ഒരു പിടിക്കലുണ്ട് മക്കളെ. അത് ആരുടെ അമ്മയോ ആയിക്കോട്ടെ. നമ്മളെ ഒരമ്മ ചേര്‍ത്തുപിടിക്കുമ്പോള്‍ നമ്മള്‍ അലിഞ്ഞില്ലാതാകും. അങ്ങനെ ആ കുഞ്ഞുങ്ങളെ അമ്മ ചേര്‍ത്തുപിടിച്ചു. കുടിവെള്ളം കാണുന്നത് വരെ പേടിയായിരുന്ന കുഞ്ഞുങ്ങളെ, അമ്മ അവരെ പതുക്കെ പതുക്കെ വെള്ളത്തിലേക്ക് കൊണ്ടുപോയി നീന്തി, സമാധാനിപ്പിക്കുന്ന കാഴ്ചകളുണ്ട്.

അതുപോലെ അവിടത്തെ സെപ്ടിക് ടാങ്കുകള്‍ ബ്ലോക്കായ സമയത്ത്, എന്റെ മക്കളുടെ ഈ അഴുക്കൊന്നും കോരുന്നതിന് എനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ് അമ്മയാണ് ആദ്യം ചാടിയിറങ്ങുന്നത്. ഏതൊരു സ്പിരിച്വല്‍ നേതാവാണ് അങ്ങനെ ഇറങ്ങുന്നത്?? അമ്മ ഇറങ്ങി. ഇതെല്ലാം കോരുന്ന അമ്മയുടെ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ ഉള്ളിലെവിടെയോ ഉണ്ടെങ്കിലും എനിക്ക് അമ്മയുമായി കണക്ഷനോ കാര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.

പക്ഷേ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് ഞാന്‍ അമ്മയെ സ്വപ്നം കണ്ടു. ആ സ്വപ്നം കണ്ടത് എന്താണോ, രണ്ടാമത്തെ ദിവസം എന്റെ ലൈഫില്‍ അങ്ങനെയൊരു കാര്യം സംഭവിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ സറണ്ടറായിപ്പോയി.'- ലക്ഷ്മിപ്രിയ പറഞ്ഞു. തന്റെ വിശ്വാസങ്ങള്‍ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

actress lakshmipriya reveals love to be called

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES