ബാലതാരമായി എത്തിയ ശക്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഖുശ്ബു. നൂറിലധികംതമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരം മലയാളത്തിലും കന്നഡത്തിലുമൊക്കെ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദിലീപ് ജയറാം എന്നിവരോടൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച താരം നടനും സംവിധായകനും നിര്‍മ്മാതാവും ഒക്കെയായ സുന്ദര്‍ സിയെ ആണ് വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവയായ ഖശ്ബു ഇപ്പോള്‍ തനിക്കെതിരെ
ബലാത്സംഗ ഭീഷണി മുഴക്കിയയാളുടെ പേര് വെളിപ്പെടുത്തി എത്തിയിരിക്കയാണ്. കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഇക്കാര്യം ഖുശ്ബു പങ്കുവെച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ട്വീറ്റുകളില്‍ ടാഗ് ചെയ്തിട്ടുണ്ട്.
'ഈ നമ്ബറില്‍ നിന്നും ബലാത്സംഗ ഭീഷണികള്‍ നേരിടുകയാണ്. സഞ്ജയ് ശര്‍മ്മ എന്നാണ് പേര് പറയപ്പെടുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് ഈ കോള്‍ വരുന്നത്. ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ കൊല്‍ക്കത്ത പൊലീസിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു' എന്ന് ഖുശ്ബു ഒരു ട്വീറ്റില്‍ കുറിച്ചു.
'അന്യമതത്തില്‍ പെട്ടയാളായതിനാല്‍ താന്‍ പീഡിപ്പിക്കപ്പടേണ്ടവളാണെന്നാണ് ഭീഷണി മുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞത്. ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ? കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണം. എനിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താണ്?'