ജയറാം നായകനായി എത്തിയ അനിയന്‍ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തില്‍ ശാലീന സുന്ദരിയായി എത്തി മലയാളുടെ പ്രീയങ്കരിയായി മാറിയ നടിയാണ് കസ്തൂരി. തമിഴിലും തെലുങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തും കസ്തൂരി വിവാദങ്ങളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ കാര്‍ത്തി നായകനായി എത്തുന്ന ജൂലൈ കാട്രിന്‍ എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ചിനെത്തിയ കസ്തൂരിയുടെ വേഷവും കസ്തൂരി നല്‍കിയ അഭിമുഖവുമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത്.
അതീവ ഗ്ലാമറസായി അല്‍പവസ്ത്രധാരിണിയായി അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് കസ്തൂരിയെ വിവാദത്തില്‍ ചാടിച്ചത്. കാര്‍ത്തി നായകനായെത്തുന്ന 'ജൂലൈ കാട്രില്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങില്‍ അവതാരികയായെത്തിയതായിരുന്നു താരം.
അതേ വേഷത്തില്‍ കസ്തൂരി ഒരു തമിഴ് മാധ്യമത്തിന് അഭിമുഖവും നല്‍കിയിരുന്നു. ആ വീഡിയോയ്ക്കു താഴെയാണ് നടിയുടെ വസ്ത്രരീതിയെ അധിക്ഷേപിച്ചു കൊണ്ടുള്ള മോശം കമന്റുകളും മാന്യമായി വസ്ത്രം ധരിക്കണമെന്ന താക്കീതുകളുമായി നിരവധി പേര്‍ രംഗത്തു വന്നിരിക്കുന്നത്.
അശ്ലീല ഭാഷയിലാണ് മിക്ക കമന്റുകളും. പാന്റിടാന്‍ മറന്നു പോയോ എന്നും ഈ പ്രായത്തില്‍ ഇത്തരമൊരു വേഷം ധരിച്ചെത്തുന്നത് മോശമല്ലേയെന്നും ആളുകള്‍ ചോദിക്കുന്നു. വസ്ത്രധാരണരീതികളില്‍ കൂടുതല്‍ ശ്രദ്ധിക്കൂ. അതിനു ശേഷം തമിഴ് സിനാമാരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കൂവെന്നും ചിലര്‍ താക്കീതു നല്‍കുന്നു.നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ നടി വിവാദവിഷയങ്ങളില്‍ യാതൊരു മടിയും കൂടാതെ സ്വന്തം നിലപാടുകളുമായി രംഗത്തു വരാറുണ്ട്.
90 എം എല്‍ എന്ന ചിത്രം താന്‍ കണ്ടുവെന്നും ഏറെ ഇഷ്ടപ്പെട്ടുവെന്നുമാണ് കസ്തൂരി അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തില്‍ ഒരു കന്യാസ്ത്രീയുടെ കഥാപാത്രമുണ്ടെന്നും അതില്‍ അഭിനയിക്കാമോ എന്നു ചോദിച്ച് സംവിധായകന്‍ തന്നെ സമീപിച്ചിരുന്നുവെന്നും കസ്തൂരി വെളിപ്പെടുത്തി. എന്നാല്‍ മറ്റു തിരക്കുകള്‍ മൂലം തനിക്കാ ഓഫര്‍ സ്വീകരിക്കാനായില്ലെന്നും ആ കഥാപാത്രം പിന്നീട് സിനിമയില്‍ നിന്നും എടുത്തു മാറ്റിയെന്നും നടി പറയുന്നു