Latest News

സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെ നടൻ വിഷ്ണു വിശാലിന് പരുക്കേറ്റു; കഴുത്തിന് പരുക്കേറ്റ നടന് ഒരു മാസത്തെ വിശ്രമത്തിൽ; വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തിൽനിന്ന് കൈകളിലേക്ക് പടരുകയാണെന്നും നടന്റെ കുറിപ്പ്;

Malayalilife
സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെ നടൻ വിഷ്ണു വിശാലിന് പരുക്കേറ്റു; കഴുത്തിന് പരുക്കേറ്റ നടന് ഒരു മാസത്തെ വിശ്രമത്തിൽ; വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തിൽനിന്ന് കൈകളിലേക്ക് പടരുകയാണെന്നും നടന്റെ കുറിപ്പ്;

ടന്‍ വിഷ്ണു വിശാലിന് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരിക്ക്. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാചിത്രം 'കാടന്റെ' ചിത്രീകരണത്തിനിടെയാണ് വിഷ്ണു വിശാലിന് പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

പരുക്ക് സാരമാണ്. ഒരു മാസത്തെ വിശ്രമവും ചികിത്സയുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കു ന്നതെന്ന്വിഷ്ണു വിശാല്‍ സോഷ്യല്‍മീഡിയ വഴി കുറിച്ചു.കഴുത്തിന്റെ ഭാഗത്താണ് പ്രധാന പരുക്ക്. കഴുത്തിന്റെ വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുകയാണെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും എന്നാല്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ജോലിയിലേക്ക് തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നതെന്നും നടന്‍ പറയുന്നു.

പ്രഭു സോളമന്‍ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രമാണിത്. തമിഴില്‍ 'കാടന്‍' എന്ന് പേരിട്ട ചിത്രത്തിന്റെ ഹിന്ദി ടൈറ്റില്‍ 'ഹാഥി മേരേ സാഥി' എന്നാണ്. കേരളത്തിലായിരുന്നു ചിത്രത്തിന്റെ കഴിഞ്ഞ ഷെഡ്യൂള്‍. റാണ ദഗ്ഗുബതി നായകനാവുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ മാത്രമാണ് വിഷ്ണു വിശാല്‍ അഭിനയിക്കുന്നത്.

വിഷ്ണു വിശാലിന്റെ കരിയറിലെ വലിയ ഹിറ്റായിരുന്നു കഴിഞ്ഞ വര്‍ഷം തീയേറ്ററുകളിലെത്തി നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ രാക്ഷസന്‍. കേരളത്തിലും ഒട്ടേറെ പുതിയ ആരാധകരെ അദ്ദേഹത്തിന് നേടിക്കൊടുത്തു ചിത്രം.

actor vishnu vishal injured in location

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES