Latest News

എനിക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല;ഞാന്‍ സൃഷ്ടിക്കുന്ന സിനിമകള്‍ സംസാരിക്കും; തകര്‍ന്ന മനുഷ്യനെക്കാള്‍ ശക്തമായി മറ്റൊന്നുമില്ല; കുറിപ്പ് പങ്കുവച്ച് വിജയ് ബാബു

Malayalilife
എനിക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല;ഞാന്‍ സൃഷ്ടിക്കുന്ന സിനിമകള്‍ സംസാരിക്കും; തകര്‍ന്ന മനുഷ്യനെക്കാള്‍ ശക്തമായി മറ്റൊന്നുമില്ല; കുറിപ്പ് പങ്കുവച്ച്  വിജയ് ബാബു

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിജയ് ബാബു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെയാണ് താരത്തിന് നേരെ പീഡന പരധാരി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസമായിരുന്നു  ചോദ്യം ചെയ്യാനായി വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വിട്ടത്. എന്നാൽ ഇപ്പോൾ  തന്നെ കാത്തുരക്ഷിച്ച ദൈവത്തിനും കൂടെനിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ച് കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിക്കും. ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായും സത്യസന്ധമായും പ്രക്രിയയിലുടനീളം സഹകരിച്ചു. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നല്‍കിയിട്ടുണ്ട്..

കഴിഞ്ഞ 70 ദിവസമായി എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിനും എന്നെ ‘ജീവനോടെ’ നിലനിര്‍ത്തുന്നതിനും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും-നിങ്ങള്‍ എല്ലാവരും കാരണമാണ് ഞാന്‍ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും നല്ല വാക്കുകളും സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിച്ചു.അവസാനം സത്യം തന്നെ ജയിക്കും.

പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേസിനെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടും അല്ലാതെ ആരോടും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നതിനാല്‍ എനിക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല അതില്‍ ക്ഷമ ചോദിക്കുന്നു.

അതുവരെ, ഞാന്‍ സൃഷ്ടിക്കുന്ന സിനിമകള്‍ സംസാരിക്കും. തകര്‍ന്ന മനുഷ്യനെക്കാള്‍ ശക്തമായി മറ്റൊന്നുമില്ല..

Read more topics: # actor vijay babu note goes viral
actor vijay babu note goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES