Latest News

ഇങ്ങനെ ഷോ ഓഫ് ചെയ്യല്ലേ ചേച്ചീ ഞങ്ങള്‍ക്കും ആഗ്രഹമുണ്ടെങ്കിലും സാധിക്കാറില്ലെന്ന് കമന്റ്; മറുപടിയുമായി കൃഷ്ണകുമാറിന്റെ മകള്‍ ദിയ

Malayalilife
     ഇങ്ങനെ ഷോ ഓഫ് ചെയ്യല്ലേ ചേച്ചീ ഞങ്ങള്‍ക്കും ആഗ്രഹമുണ്ടെങ്കിലും സാധിക്കാറില്ലെന്ന് കമന്റ്; മറുപടിയുമായി കൃഷ്ണകുമാറിന്റെ മകള്‍ ദിയ

ടന്‍ കൃഷണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. സോഷ്യല്‍മീഡിയയില്‍ സജീവമായ ദിയ നിരവധി വീഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ദിയ പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് താഴെ എത്തിയ കമന്റും അതിന് ദിയ കൊടുത്ത മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ഒരു ഓണ്‍ലൈന്‍ പര്‍ച്ചേസ് സൈറ്റില്‍ നിന്നും വാങ്ങിയ ചെരുപ്പുകളാണ് ഒരു വീഡിയോയിലൂടെ ദിയ പോസ്റ്റ് ചെയ്തത്.

ഒരു പാട്ടിന്റെ അകമ്പടിയില്‍ ഓരോ ഡ്രസിനും മാച്ചിങ്ങായ ചെരുപ്പുമായി ഡാന്‍സ് ചെയ്യുന്ന ദിയയാണ് വീഡിയോയിലുള്ളത്. ഇതിനായിരുന്നു ഒരു പെണ്‍കുട്ടി കമന്റുമായി എത്തിയത്. കൂടുതല്‍ ആണെങ്കില്‍ ഇല്ലാത്തവര്‍ക്ക് കൊടുത്ത് സഹായിക്ക് ചേച്ചി. ഇങ്ങനെ പോസ്റ്റ് ചെയ്ത് ഷോ ഓഫ് കാണിക്കരുത്. ഇത് പോലും ഇല്ലാത്ത എത്രയോ ആളുകള്‍ ഉണ്ട്. ഇക്കണോമിക്‌സിലെ യൂട്ടിലിറ്റി ലോ ഇവിടെ 100 ശതമാനം ആപ്ലിക്കബിള്‍ ആണെന്നായിരുന്നു പെണ്‍കുട്ടിയുടെ കമന്റ്. ഇതിന് പിന്നാലെ മറുപടിയുമായി ദിയയും എത്തി. ഞാന്‍ ആര്‍ക്കേലും സാധനങ്ങള്‍ ഗിഫ്റ്റ് ചെയ്താല്‍ അത് ഷോ ഓഫ് ചെയ്യാറില്ല. നിങ്ങള്‍ക്ക് എന്നെ പേഴ്‌സണലി അറിയില്ലെങ്കിലും സോഷ്യല്‍മീഡിയയുടെ പിറകില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയില്ലെങ്കിലും ഇത്തരം കമന്റുകള്‍ ഇടരുതെന്നായിരുന്നു ദിയയുടെ മറുപടി.

 
 
 
 
 
 
 
 
 
 
 
 
 

Latest & the Last purchase from SHEIN

A post shared by

actor krishna kumar daughter diya krishna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES