സിനിമ-സീരിയല്‍ താരം കൂടിയായ ജോബി 24 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഇന്നലെ വിരമിച്ചിരിക്കുകയാണ്.ഔദ്യോഗിക സേവനത്തില്‍ നിന്നും വിരമിക്കുന്നതോടെ മുഴുവന്‍ സമയവും കലാജീവിതത്തിനായി മാറ്റിവെക്കുമെന്നാണ് ജോബി വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ നിരവധി മലയാള സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചിട്ടുള്ള ജോബിക്ക് ഗംഭീര യാത്രയയപ്പ് ആണ് ഒരുക്കിയിരുന്നത്.
24 കൊല്ലത്തെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന താരം തന്റെ രണ്ടു മക്കളില്‍ ഇളയ ആള്‍ക്ക് ഓട്ടിസമാണെന്നും അവനെ പോലെയുള്ള അവസ്ഥയിലുള്ള കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ തുടങ്ങാനുമാണ് ആഗ്രഹിക്കുന്നത്.
ജോബിക്ക് രണ്ട് മക്കളാണുള്ളത്. മൂത്തയാള്‍ സിദ്ധാര്‍ഥ്, ഇളയ ആള്‍ ശ്രേയസ്. ശ്രേയസിനു ആണ് ഓട്ടിസം.മൂത്തയാള്‍ ഡിഗ്രി കഴിഞ്ഞു. കെഎസ്എഫ്ഇ യില്‍ തന്നെ ബ്രാഞ്ച് മാനേജര്‍ ആയി ജോലി ചെയ്യുകയാണ്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ' കെ.എസ്.എഫ്.ഇ ജീവിതം വളരെ സന്തോഷം നല്‍കിയിരുന്നു. സിനിമയില്‍ സജീവമാകുന്നതിനൊപ്പം ഓട്ടിസം ഉള്‍പ്പെടെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ തുടങ്ങുകയാണ് തന്റെ ലക്ഷ്യം. എന്റെ രണ്ടു മക്കളില്‍ ഇളയ ആള്‍ക്ക് ഓട്ടിസമാണ് അവനെ പോലെയുള്ള അവസ്ഥയിലുള്ള കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ തുടങ്ങണമെന്നാണ് ആഗ്രഹം- എന്ന് കഴിഞ്ഞദിവസം ജോബി പറഞ്ഞിരുന്നത്. അവന്‍ സംസാരിക്കില്ല,സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനൊന്നും ആകില്ല ഹൈപ്പര്‍ ആക്ടീവാണ്. പക്ഷേ ഇപ്പോള്‍ ആള് ഓക്കേ ആയി വരുകയാണ്', എന്ന് മുന്‍പൊരിക്കല്‍ ജോബി പറഞ്ഞിരുന്നു'.
അച്ചുവേട്ടന്റെ വീട് എന്ന ചിത്രമാണ് ജോബിയുടെ ആദ്യ സിനിമ. ആ ചിത്രത്തിലൂടെയാണ് ജോബി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് രംഗപ്രവേശം ചെയ്തതും. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ആണ് സിനിമകളിലും സീരിയലുകളിലും ജോബി ചെയ്തത്. സര്‍ക്കാര്‍ ജോലി കൂടി നോക്കേണ്ടതുകൊണ്ടുതന്നെ അഭിനയത്തില്‍ നിന്നും കുറച്ചുകാലം വിട്ടുനിന്നു.
തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെ.എസ്.എഫ്.ഇ അര്‍ബന്‍ റീജിയണല്‍ ഓഫീസില്‍ നിന്ന് സീനിയര്‍ മാനേജരായിട്ടാണ് ജോബി വിരമിക്കുന്നത്. സിനിമയില്‍ നിന്നും സ്ഥിരവരുമാനം കിട്ടാതെ വന്നതോടെയാണ് ജോബി പിഎസ്എസി പരീക്ഷ എഴുതി ജൂനിയര്‍ അസിസ്റ്റന്റായി സര്‍വീസില്‍ കയറിയത്.