Latest News

ദിലീപും ഇത് തന്നെയല്ലേ പറഞ്ഞത്; പൃഥ്വിരാജിന്റെ വാര്‍ത്താസമ്മേളനം കാണാനാഗ്രഹമുണ്ട്; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
ദിലീപും ഇത് തന്നെയല്ലേ പറഞ്ഞത്; പൃഥ്വിരാജിന്റെ വാര്‍ത്താസമ്മേളനം കാണാനാഗ്രഹമുണ്ട്; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെ താരം തന്റേതായ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ  സിനിമയുടെ പ്രമോഷന് വരുമ്പോള്‍ ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പൃഥ്വിരാജിനോട് ചോദിക്കാമോ എന്ന് ഹരീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ആഡംബര ഹോട്ടലിലെ പാര്‍ട്ടിക്കിടെ മിന്നല്‍ റെയ്ഡ്: പിടിയിലായവരില്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിന്റെ മകളും എല്ലാം വാര്‍ത്തകള്‍ ആണ്. വാര്‍ത്തകള്‍ കേള്‍ക്കുന്നതുകൊണ്ട് പറയുകയാണ്. പ്രിത്യൂരാജ് വാടകക്ക് കൊടുത്ത ഒരു ഫ്‌ലാറ്റില്‍നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്യുന്നു. പോലീസ് പ്രീത്യൂരാജിനോട് അയാളെ പറ്റി ചോദിക്കൂമ്പോള്‍ പ്രീത്യൂ പറയുന്നു എനിക്ക് അയാളെ അറിയില്ല. ഒരു ഏജന്‍സി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന്. നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പള്‍സര്‍ സുനിയെ എനിക്ക് അറിയില്ലാ എന്ന്.


വിനായകന്‍ സ്ത്രി സമൂഹത്തെ മുഴുവന്‍ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വിത്യാസം അതേപടി നിലനിര്‍ത്തികൊണ്ടുതന്നെ ചോദിക്കട്ടെ. ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദിവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പ്രത്യുരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങള്‍ പത്രക്കാരുടെ മുന്നിലിരുന്നപ്പോള്‍ നാവ് പണയം കൊടുത്ത നിങ്ങള്‍ക്ക് ഉണ്ടായില്ലല്ലോ. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം. വിനായകനോട് എന്തും ആവാം. കാരണം അവന്‍ കറുത്തവനാണ്. ദളിതനാണ്. പ്രീത്യൂ വെളുത്തവനാണ്. നായരാണ്..സൂപ്പര്‍സ്റ്റാറാണ്. പ്രീത്യൂരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്. അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തില്‍ പ്രത്യൂവിന്റെ വാര്‍ത്തസമ്മേള്ളനം കാണാന്‍ ആഗ്രഹമുണ്ട്..പോലീസിന്റെ വിശദികരണവും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. കാരണം ഞങ്ങള്‍ ജനഗണമന ചൊല്ലുന്നവരാണല്ലോ. ജയഹേ ജയഹേ ജയഹേ.

actor hareesh peradi words about prithviraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES