Latest News

ഭാര്യക്ക് 24 വയസ്, എനിക്ക് 42; ഉടനെ ഒരു കുഞ്ഞ് ഉണ്ടാകും; ഇത്രയും നാള്‍ കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടന്‍; ബാലയെ പ്രണയിച്ചതെന്തുകൊണ്ടെന്ന് വെളിപ്പെടുത്തി കോകില; കുടുംബ ജീവിതം ആസ്വദിക്കാനൊരുങ്ങി ബാല

Malayalilife
 ഭാര്യക്ക് 24 വയസ്, എനിക്ക് 42; ഉടനെ ഒരു കുഞ്ഞ് ഉണ്ടാകും; ഇത്രയും നാള്‍ കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടന്‍; ബാലയെ പ്രണയിച്ചതെന്തുകൊണ്ടെന്ന് വെളിപ്പെടുത്തി കോകില; കുടുംബ ജീവിതം ആസ്വദിക്കാനൊരുങ്ങി ബാല

നടന്‍ ബാലയുടെ നാലാം വിവാഹമാണ് കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്. ഇതിനിടെ കോകില ഗര്‍ഭിണിയാണോ എന്ന സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും അല്ലാതെയും വയറു മറച്ചുപിടിച്ച് നടക്കുന്നത് കണ്ടതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വന്നത്. ഈ പ്രചാരണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാല ഇപ്പോള്‍.

തങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞ് ജനിക്കും എന്നാണ് ബാല പറയുന്നത്. മാത്രമല്ല കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരച്ചിരുന്നു. കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്റെ കയ്യില്‍ ഉണ്ട്.

എപ്പോഴും ഞാന്‍ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആര്‍ക്കാണ്. ഞാനെല്ലാം തുറന്ന് പറയുകയാണ്. എന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല. അടുത്ത് തന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാവും. ഞങ്ങള്‍ നല്ല രീതിയില്‍ ജീവിക്കും. ഞാന്‍ എന്നും രാജാവായിരിക്കും. ഞാന്‍ രാജാവായാല്‍ ഇവള്‍ എന്റെ റാണിയാണ്. 

ഇതില്‍ മറ്റാര്‍ക്കെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് അവരുടെ കുഴപ്പമാണ് എന്നാണ് ബാല പറയുന്നത്. അതേസമയം, ഭാര്യയുടെ പ്രായം എത്രയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ഞാന്‍ പോലും ഇതുവരെ ചോദിച്ചിട്ടില്ല എന്നാണ് ബാല പറഞ്ഞത്. എനിക്കിപ്പോള്‍ 42 വയസ് ആയി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍. കാശും പണവും ഒക്കെ പോയി വന്നു കൊണ്ടിരിക്കും. ഞാന്‍ മരണത്തിന്റെ അരികില്‍ പോയി തിരികെ വന്നതാണ്. 

ദൈവമുണ്ട്. കോകിലക്ക് 24 വയസ് ആണ്, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കളിയാക്കാം. ഞാന്‍ ഇവിടെ നിന്നും പോവുകയാണ് അതിന് മുമ്പ് നിങ്ങളോട് കാര്യങ്ങളെല്ലാം നിയമപരമായി സംസാരിക്കാമെന്ന് തോന്നിയത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞത് എന്നാണ് ബാല പറയുന്നത്.

Read more topics: # ബാല കോകില
actor bala reveals kokila pregnency

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക