Latest News

ആവേശം തെലുങ്കിലേക്ക്; രംഗണ്ണനാവാന്‍ ബാലയ്യ; ഫഹദ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വരുന്നതായി റിപ്പോര്‍ട്ട്

Malayalilife
ആവേശം തെലുങ്കിലേക്ക്; രംഗണ്ണനാവാന്‍ ബാലയ്യ; ഫഹദ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വരുന്നതായി റിപ്പോര്‍ട്ട്

തിയേറ്ററുകളില്‍ മലയാളികള്‍ ആഘോഷമാക്കി മാറ്റിയ ചിത്രമാണ് ഫഹദ് ഫാസിലിന്റെ ആവേശം. ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു.തിയേറ്ററുകളില്‍ നിന്ന് മാത്രം ഏകദേശം 154 കോടിയാണ് ചിത്രം സമാഹരിച്ചത്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രത്തിന് അന്യാഭാഷകളില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

ഇപ്പോള്‍ ആവേശത്തിന്റെ തെലുങ്ക് പതിപ്പെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫഹദ് ഫാസില്‍ അവിസ്മരണീയമാക്കിയ രംഗണ്ണനായി എത്തുന്ന് ടോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.റീമേക്ക് സിനിമകള്‍ ഒരുക്കുന്ന ഹരീഷ് ശങ്കറാണ് ആവേശത്തിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ മൈത്രി മൂവീ മേക്കേഴ്സാണ് ആവേശത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ സിനിമയുടെ തെലുങ്ക് പതിപ്പിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ബാലകൃഷ്ണയും ഹരീഷ് ശങ്കറും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

ആവേശത്തില്‍ ഫഹദ് ഫാസിലിനൊപ്പം ആശിഷ് വിദ്യാര്‍ത്ഥി, റോഷന്‍, സജിന്‍ ഗോപു,ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, നീരജ രാജേന്ദ്രന്‍, പൂജ മോഹന്‍രാജ്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read more topics: # ആവേശം
aavesham to telugu remake

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES