മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകനാണ് ജി വേണുഗോപാല്‍. അനശ്വരമായ നരിവധി ഗാനങ്ങള്‍ ജി വേണുഗോപാലിന്റെ ശബ്ദത്തില്‍ പിറന്നിട്ടുണ്ട്. സൗമ്യനായ മനോഹര ശബ്ദത്തിന് ഉടമയായ സ്നേഹം നിറഞ്ഞ ഒരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. മികച്ച ഗായകനായിട്ടും അര്‍ഹമായ അവസരങ്ങള്‍ ലഭിക്കാതെ കരിയറില്‍ തഴയപ്പെട്ട വ്യക്തിയാണ് വേണുഗോപാലെന്ന് പലരും പറയാറുണ്ട്. അതൊക്കെ മാറ്റിവച്ചാല്‍ അച്ഛനെ പോലെ അച്ഛന്റെ പാത പിന്തുടര്‍ന്ന് സംഗീത ലോകത്തേക്ക് എത്തിയതാണ് അദ്ദേഹത്തിന്റെ മകന്‍ അരവിന്ദ് വേണുഗോപാല്‍. ഹൃദയം എന്ന സൂപ്പര്‍ സിനിമയിലെ നഗുമോ എന്ന ഗാനത്തിലൂടെ വന്‍ തരംഗം സൃഷ്ടിക്കാന്‍ അരവിന്ദിന് കഴിഞ്ഞു. ഇപ്പോഴിതാ, 34 വയസുകാരനായ അരവിന്ദ് ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴിയാണ് ഈ വിശേഷം പുറത്തു വന്നത്. സ്നേഹ അജിത്ത് എന്ന നടിയും നര്‍ത്തകിയും മോഡലും കളരി ആര്‍ട്ടിസ്റ്റും അതിലെല്ലാം ഉപരി ഒരു അഡ്വക്കേറ്റും ഒക്കെയായ പെണ്‍കുട്ടിയെയാണ് അരവിന്ദ് വിവാഹം കഴിക്കുവാന്‍ പോകുന്നത്. മമ്മൂക്കയുടെ ബസൂക്ക എന്ന ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി എത്തിയ സ്നേഹ തന്റെ കരിയറിലെ ഏറ്റവും മികച്ച അവസരമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ബസൂക്ക കൂടാതെ അംഅഃ എന്ന ചിത്രത്തില്‍ ശില്‍പ എന്ന കഥാപാത്രമായും അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തില്‍ ഷാഹിനയായും എല്ലാം അഭിനയിച്ചിട്ടുള്ള സ്നേഹ നിരവധി ഹ്രസ്വ ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും എല്ലാം അഭിനയിച്ചിട്ടുണ്ട്. അതേസമയം, സ്നേഹയുടെയും അരവിന്ദിന്റെയും പ്രണയ വിവാഹം കൂടിയാണ് എന്നതാണ് മറ്റൊരു വിശേഷം.
വര്‍ഷങ്ങളായുള്ള ഇവരുടെ പ്രണയം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വിവാഹനിശ്ചയത്തിന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സ്നേഹയും അരവിന്ദും തങ്ങള്‍ പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ പോവുകയാണെന്ന വിശേഷം അറിയിച്ചത്. തൂവെള്ള വസ്ത്രങ്ങളില്‍ സുന്ദരിയും സുന്ദരനുമായി തിളങ്ങുന്ന ഇരുവരുടേയും ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
തുടര്‍ന്ന് നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുന്നത്. ഒരു ഗായകനായി തിളങ്ങുന്നതിനൊപ്പം തന്നെ ഫിലിം മേക്കറാവണമെന്ന ആഗ്രഹവും കൊണ്ടു നടക്കുന്നയാളാണ് അരവിന്ദ്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും സിനിമാ പഠനം അരവിന്ദ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അച്ഛന്‍ രാവും പകലും വീടു വിട്ട് നിന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് കുടുംബവും മക്കളേയും നോക്കിയതും കാര്യങ്ങളെല്ലാം ചെയ്തതും. തന്റെ എല്ലാ നല്ല പാട്ടുകള്‍ക്കും അടിസ്ഥാനം രശ്മിയാണെന്നാണ് വേണുഗോപാല്‍ പറഞ്ഞിട്ടുള്ളത്. അതുപോലൊരു പങ്കാളിയായിരിക്കും മകന്‍ അരവിന്ദിനും ലഭിക്കുക എന്നതു തീര്‍ച്ചയാണ്. അരവിന്ദിന് പുറമെ അനുപല്ലവി എന്ന മകളും ജി വേണുഗോപാലിനുണ്ട്.