തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ എസ്എഫ്‌ഐയെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല, തെറ്റ് തിരുത്തണണെന്ന് ആഷിഖ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് എസ്.എഫ്.ഐയെ വിമര്‍ശിച്ചത്.
വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനില്‍പ്പില്ല. കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക- ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ചിത്രവും ആഷിഖ് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടു.